സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണയ്ക്ക്

ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരത്തിന് ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാഖ് ഗുര്‍ണ അര്‍ഹനായി. ഇംഗ്ളണ്ടില്‍ സ്ഥിരതാമസക്കാരനാക്കിയ സാഹിത്യക്കാരനാണ് ഗുര്‍ണ. പത്ത് നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്നു. മെമ്മറി ഒഫ് ഡിപ്പാര്‍ച്ചര്‍, പില്‍ഗ്രിംസ് വേ എന്നിവയാണ് പ്രധാന കൃതികള്‍.
https://www.facebook.com/Malayalivartha























