ഇന്ത്യ കാത്തു, പ്രവാസികൾക്ക് ആശ്വാസം; രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്താലും ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്‍റീന്‍ വേണമെന്ന നിബന്ധന ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് പിന്‍വലിച്ച് യുകെ! ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാം.....

നീണ്ട നാളുകളായുള്ള അനിശ്ചിതങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ പ്രവാസികൾക്ക് ആശ്വാസം നൽകി ആ തീരുമാനം എത്തി. ഇന്ത്യയുടെ കനത്ത തിരിച്ചടി ഏറ്റു. ബ്രിട്ടൻ മുട്ടുകുത്തി. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിബന്ധനകളിൽ ഇളവ് വരുത്തി. ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാം.....
രണ്ടു ഡോസ് കോവിഡ് വാക്സിനെടുത്താലും ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാർക്ക് ക്വാറന്‍റീന്‍ വേണമെന്ന നിബന്ധന ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് പിന്‍വലിച്ച് യുകെ. തിങ്കളാഴ്ച മുതല്‍ രണ്ടു ഡോസ് കൊവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ എടുത്ത് യുകെയില്‍ എത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. യുകെയുടെ കടുത്ത നിബന്ധനകളാണ് ഇതുവഴി അവസാനിക്കുന്നത്...
കൊവിഷീല്‍ഡ് വാക്സിന്‍ അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള യുകെയുടെ നിലപാട് എന്നത്. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇന്ത്യയും ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കി. ഇതാണ് യുകെയെ ചൊടിപ്പിച്ചത്. പിന്നാലെ ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള നിയന്ത്രണമാണ് യുകെ നീക്കിയത്. എന്നാൽ ഇന്ത്യയില്‍ നിന്നും കൊവാക്സിന്‍ സ്വീകരിച്ച് യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമാണ്.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നു. ഇന്ത്യ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ ചോദിക്കാട്ടുന്നത്. ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ രണ്ട് വാക്‌സിന്‍ എടുത്ത ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ബന്ധ ക്വാറന്റീന്‍ വേണമെന്ന് ഉത്തരവിറക്കുകയായിരുന്നു. ഒക്ടോബര്‍ 11 തിങ്കളാഴ്ച മുതലാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രായോഗികമായി നടപ്പാവുക. ഇതോടെ ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാകുന്നതാണ്.
ഇതുകൂടാതെ കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടെണ്ണം സ്വീകരിച്ചവര്‍ക്ക് ബ്രിട്ടനില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണര്‍ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്യുകയുണ്ടായി. കൊവിഷീല്‍ഡിനു പുറമെ ബ്രിട്ടന്‍ അംഗീകരിച്ച മറ്റേതെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അങ്ങനെ കഴിഞ്ഞ മാസങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്കാണ് ബ്രിട്ടന്‍ വിസ അനുവദിച്ചത്. ഇതോടെയാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ക്വാറന്റീന്‍ ഒരു സജീവ പ്രശ്‌നമായി മാറിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശനത്തിനോട് കടുത്ത രീതിയില്‍ തന്നെ ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. പ്രതിസന്ധി അയഞ്ഞ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























