മൂത്രമൊഴിക്കുന്നതിനിടയിൽ പോക്കറ്റിൽ കിടന്ന തോക്ക് അബദ്ധത്തിൽ പൊട്ടി യുവാവിന് പരിക്ക്; സംഭവം പുറം ലോകം അറിഞ്ഞത് ഇങ്ങനെ

മൂത്രമൊഴിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന തോക്ക് അബദ്ധത്തിൽ പൊട്ടി യുവാവിന് പരിക്ക്. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ സബ്‍വേ സ്റ്റേഷനിലാണ് ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്. ഒരു ഇംഗ്ലീഷ് വാർത്താ മാധ്യമ പ്രകാരം 39കാരന്‍റെ കാലിലാണ് വെടിയേറ്റത്. ലോഡ് ചെയ്ത പിസ്റ്റൾ ഇയാൾ പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. വെടി പൊട്ടിയ ഉടൻ ഇയാൾ തോക്ക് സമീപത്തുണ്ടായിരുന്ന സുഹൃത്തിന് കൈമാറി. തോക്കുമായി ഇയാൾ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തിരുന്നെന്നാണ് റിപ്പോർട്ട്. 39കാരന്‍റെ വലതുകാലിനാണ് വെടിയേറ്റത്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ തങ്ങൾ വെടിയൊച്ച കേട്ടെന്ന് പറഞ്ഞതിനെത്തുടർന്ന് സുരക്ഷാ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ദൃശ്യങ്ങളിൽ കുറച്ച് പേർ നിന്ന് സംസാരിക്കുന്നത് അൽപ്പസമയത്തിന് ശേഷം മറ്റൊരാൾ സ്ഥലത്ത് നിന്ന് പോകുന്നതും വ്യക്തമാണ്. പോക്കറ്റിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടിയ ആൾ സ്ഥലംവിട്ടയാൾക്കാകാം തോക്ക് കൈമാറിയതെന്നാണ് സംശയിക്കുന്നത്.
വെടിയേറ്റയാളെ ഉടൻ തന്നെ ബെല്ലി വ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ നിലവിൽ ഇവിടെ ചികിൽസയിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വെടിയേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























