ലവ് മൈസെല്‍ഫ്; ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡായ ബി.ടി.എസ് ലവ് മൈസെല്‍ഫ് ക്യാമ്പയ്നിലൂടെ സമാഹരിച്ചത് 3500 കോടി രൂപ, ആളുകള്‍ക്ക് കൂടുതല്‍ സന്തോഷവും സ്നേഹവും പകരാന്‍ ലഫ് മൈസെല്‍ഫുമായി മുന്നോട്ട് പോകുമെന്ന് യുഎൻ

പ്രായഭേദമെന്യേ ലോകജനതയ്ക്ക് പ്രചോദനം നൽകി ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡായ ബി.ടി.എസ് മുന്നേറുകയാണ്. ഇപ്പോഴിതാ ഐക്യരാഷ്ട്രസംഘടനയുമായി ചേര്‍ന്ന് നടത്തിയ ലവ് മൈസെല്‍ഫ് ക്യാമ്പയ്നിലുടെ ബി.ടി.എസ് സമാഹരിച്ചത് 3500 കോടി രൂപയെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാനും അതിനെതിരെ അവബോധം നല്‍കാനുമുള്ള ക്യാമ്പെയ്നാണിത്.
അതേസമയം 2017 മുതലാണ് ബി.ടി.എസും യു.എന്നിന്റെ ഭാഗമായ യൂണിസെഫും ലവ് മൈസെല്‍ഫിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലവ് മൈസെല്‍ഫ് എന്ന സന്ദേശവുമായി യു.എന്‍ ബി.ടി.എസിന്റെ സംഗീതപരിപാടികളില്‍ പ്രത്യേക ബൂത്തുകള്‍ സംഘടന സ്ഥാപിക്കുകയും ചെയ്തിരുന്നു. ക്യാമ്പെയ്നിന്റെ സന്ദേശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. 2019ല്‍ വിവിധ രാജ്യങ്ങളിലായി ബി.ടി.എസ് നടത്തിയ സംഗീതപരിപാടികളില്‍ നിന്നാണ് പണം സമാഹരിച്ചത്.
കൂടാതെ ക്യാമ്പെയ്ന്‍ സംബന്ധിച്ച ഒരു മ്യൂസിക് വിഡിയോ യു.എന്‍ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചതും ഗുണം ചെയ്യുകയുണ്ടായി. യു.എന്നിന്റെ പ്രവര്‍ത്തനം യുവജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ ബി.ടി.എസുമായുള്ള പ്രവര്‍ത്തനം സഹായിക്കുമെന്ന് യൂണിസെഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹാന്‍റിയറ്റ വ്യക്തമാക്കി. ആളുകള്‍ക്ക് കൂടുതല്‍ സന്തോഷവും സ്നേഹവും പകരാന്‍ ലഫ് മൈസെല്‍ഫുമായി മുന്നോട്ട് പോകും ബി.ടി.എസ് എന്നും അവർ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























