Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

വെൽക്കം സൂപ്പർ ഹീറോ...! ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ഒക്ടോബര്‍ 5 ന് ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആണ്‍കുട്ടിക്കു അടിയന്തര പാസ്പോര്‍ട്ട്, ഡോക്ടർമാർ അനുവദിച്ചാൽ ഉടൻ കേരളത്തിലേക്ക്...

10 OCTOBER 2021 03:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഇത് സൂപ്പർ ഹീറോയുടെ കഥയാണ്. കുറച്ചുനാളുകളായി വാർത്തകളിൽ നിറയുന്ന ഹീറോ മലയാളി കുഞ്ഞാണ്. പിറന്നത് ആകാശത്തും... അതെ ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ഒക്ടോബര്‍ 5 ന് ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആണ്‍കുട്ടിയാണ് ഇപ്പോഴത്തെ വാർത്തകളിൽ നിറയുന്നത്....

ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ ഒക്ടോബര്‍ 5 ന് ജനിച്ചു സൂപ്പർ ഹീറോയായി മാറിയ ആണ്‍കുട്ടിക്കു അടിയന്തര പാസ്പോര്‍ട്ട് അനുവദിച്ചിരിക്കുകയാണ്. ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞു ഷോണിനും കുടുംബത്തിനും ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നതിനായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് അടിയന്തിരമായി പാസ്പോര്‍ട്ട് അനുവദിച്ചത്. ഷോൺ (Shawn) എന്നാണ് കുഞ്ഞിന് പേര്നൽകിയിരിക്കുന്നത്.

അസിസ്റ്റന്റ് കോണ്‍സുല്‍ ഓഫിസര്‍ ഇന്ദ്രജിത്കുമാര്‍ ഷോണിന്റെ മാതാപിതാക്കളായ ഐപ്പ് ചെറിയാനും സിനി മറിയാമ്മ ഫിലിപ്പിനും ഷോണിന്റെ പുതിയ പാസ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇതോടൊപ്പം തന്നെ ജനറല്‍ കോണ്‍സുലേറ്റിന്റെ സന്തോഷസൂചകമായി ബൊക്കെയും മംഗളപത്രവും സമ്മാനിച്ചു. ഡോക്ടര്‍മാര്‍ അനുവദിച്ചാലുടന്‍ തന്നെ ഷോണും കുടുംബവും കേരളത്തിലേയ്ക്ക് പറക്കും.

ലണ്ടന്‍ കൊച്ചി യാത്രയ്ക്കിടെ ഏഴു മാസം ഗര്‍ഭിണിയായ പത്തനംതിട്ട സദേശിനിയായ സിനിക്കു പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഫ്ളൈറ്റിലുണ്ടായിയിരുന്ന രണ്ടു മലയാളി ഡോക്ടര്‍മാരുടെയും നാലു നഴ്സുമാരുടെയും സഹായത്തോടെ ഫ്ളൈറ്റിലെ ബിസിനസ് ക്ളാസ് ഏരിയയില്‍ ലേബര്‍ റൂം ഒരുക്കുകയായിരുന്നു. വിമാനാധികൃതര്‍ പ്രസവരക്ഷ ഒരുക്കിയത് വളരെ സൂക്ഷ്മതയോടെയാണ്. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും കുട്ടിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായിരുന്നതിനാല്‍ തന്നെ 210 യാത്രക്കാരുള്ള വിമാനം അടിയന്തിരമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങുകയും ചെയ്തു.

അതേസമയം ഷോണ്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുഞ്ഞിന് പാസ്‌പോര്‍ട്ടും പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു. ഷോണും അമ്മയും സുഖമായിരിക്കുന്നുവെന്ന് കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്യുകയുണ്ടായി. തുടര്‍യാത്രയ്ക്കായി സജ്ജീകരണമൊരുക്കുന്നതില്‍ സന്തോഷമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം കേരളത്തിലേക്ക് പറക്കുന്ന ഷോണിന് ആശംസകളെന്നും കോണ്‍സുലേറ്റ് ട്വീറ്റിൽ കുറിക്കുകയും ചെയ്‌തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (25 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (32 minutes ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (44 minutes ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (50 minutes ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (1 hour ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (2 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (2 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (2 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (3 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (3 hours ago)

Malayali Vartha Recommends