സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി.ആന്‍ഗ്രിസ്റ്റ്, ഗയ്ഡോ ഡബ്ല്യു. ഇബെന്‍സ് എന്നിവര്‍ക്കാണു പുരസ്കാരം. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് ഡേവിഡ് കാര്‍ഡിനു പുരസ്കാരം ലഭിച്ചത്.
കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്കാണ് ജോഷ്വയും ഗയ്ഡോയും പുരസ്കാരം പങ്കിട്ടത്. ഇവരുടെ പഠനങ്ങള്‍ പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ചു പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്ന് പുരസ്കാര സമിതി വിലയിരുത്തി.
https://www.facebook.com/Malayalivartha