താലിബാൻ സർക്കാരിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; സാമ്പത്തിക സഹായം നൽകും, സഹായിക്കുന്നത് മാനുഷിക പരിഗണനയുടെ പേരിൽ
അഫ്ഗാനിസ്ഥാനിൽ ഭരണം ആരംഭിച്ച താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്ക. എന്നാൽ,സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കരാറില്‍ യുഎസ് ഒപ്പുവെച്ചിരിക്കുകയാണ്. മാനുഷിക പരിഗണനയുടെ പേരിലാണ് താലിബാനെ സഹായിക്കുന്നതെന്നും യു.എസ്. വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, അഫ്ഗാനില്‍ നടക്കുന്ന ഭീകരതയെയും യുഎസ് പൗരന്മാരുടെ സുഗമമായ യാത്രയേയും കുറിച്ച് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ആശങ്ക അറിയിച്ചിരിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കാത്തതും പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യം താലിബാന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അഫ്ഗാന് മണ്ണില്‍നിന്നുകൊണ്ട് മറ്റു രാഷ്ട്രങ്ങള്‍ക്കുനേരെ അക്രമണം നടത്തുവാന്‍ ആരെയും അനുവദിക്കുകയില്ലെന്ന് താലിബാന് സര്‍ക്കാറിന്റെ വിദേശകാര്യ മന്ത്രി സുഹെയ്ല്‍ ഷഹീന് പ്രഖ്യാപിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha