Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

റഷ്യയുടെ കള്ളത്തരം പൊക്കി സ്പുട്‌നിക് വാക്‌സിന്‍ മോഷ്ടിച്ചത് പുടിന്റെ ചാരന്‍ അടിച്ചുമാറ്റിയത് യുകെ വാക്‌സിന്റെ ബ്ലൂ പ്രിന്റ്

11 OCTOBER 2021 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

ഒരു സുപ്രഭാതത്തില്‍ ലോകത്തിന്റെ മുഴുവന്‍ കണ്ണുതള്ളിച്ചുകൊണ്ടായിരുന്നു റഷ്യ വാക്‌സിന്‍ കണ്ടുപിടിച്ചു എന്നുള്ള ആ വാര്‍ത്ത പുറത്തുവിടുന്നത്, അന്ന് ഇതെന്തുമറിമായം...., ഒരു പരീക്ഷണമോ ടെസ്‌റ്റോ കൂടാതെ എങ്ങനെ ഈ വാക്‌സിനെ കൊറോണയ്ക്കുള്ള വാക്‌സീനായി അംഗീകരിക്കും എന്നായി എല്ലാവരുടെയും സംശയം.

 

 

 

 

 

 

 

 

എന്നാല്‍ അതിന്റെ ഒന്നും ആവശ്യമില്ല തങ്ങളുടെ വാക്‌സീനാണ് ലോകത്ത് ആദ്യമായി കണ്ടെത്തിയ വാക്‌സീന്‍ എന്നുള്ള അവകാശ വാദത്തില്‍ ഉറച്ചുനിന്നു റഷ്യ, എല്ലാവരെയും വിശ്വസിപ്പിക്കാനായി സ്വന്തം മകളെ കൊണ്ടുതന്നെ ആദ്യ വാക്‌സീന്‍ എടുപ്പിച്ചു റഷ്യന്‍ പ്രസിഡന്റ് പുടിന്‍, അങ്ങനെ ലോകം മുഴുവന്‍ വാക്‌സീന്‍ വാങ്ങി ഉപയോഗിച്ചു ഇതിനിടയില്‍ തന്നെ പരീക്ഷണ ഘട്ടങ്ങളും സ്പുട്‌നിക് വളരെ വിജയകരമായി പൂര്‍ത്തിയാക്കി.

 

 

 

 

 

 

 

 

 

 



എന്നാല്‍ ഇപ്പോള്‍ പിറത്തുവരുന്നത് മറ്റൊരു ഞെട്ടിക്കുന്ന കഥയാണ്, അക്ഷരാര്‍ത്ഥത്തില്‍ റഷ്യയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണിത്.. 'സ്പുട്‌നിക് V' എന്ന പേരില്‍ റഷ്യ കണ്ടുപിടിച്ച കൊവിഡ് വാക്‌സീന്‍ അവര്‍ സ്വന്തമായി വികസിപ്പിച്ചതല്ല.

യുകെയിലെ ആസ്റ്റര്‍ സെനേക്ക കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്‌സീന്റെ ബ്ലൂ പ്രിന്റ്, ചാരന്മാര്‍ വഴി അടിച്ചുമാറ്റി സ്വന്തം പേരിട്ട് വിപണിയിലിറക്കി എന്നതാണ് വെളിപ്പെടുന്നത് യുകെയിലെ മന്ത്രിമാരാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ആക്ഷേപം ഉന്നയിക്കുന്നത്, യുകെയിലെ സുരക്ഷാകേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയില്‍ ആണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്.

 

 

 

 

 

 

 

 

പുടിന്റെ ഒരു ചാരന്‍ ഈ ബ്ലൂ പ്രിന്റ് മോഷ്ടിക്കാന്‍ വേണ്ടി ആസ്റ്റര്‍ സെനേക്കയില്‍ കയറിക്കൂടി എന്നും, അങ്ങനെ സംഘടിപ്പിച്ച ബ്ലൂ പ്രിന്റ് ഉപയോഗിച്ചാണ്, സ്പുട്‌നിക് തയ്യാറാക്കിയത് എന്നുമാണ് ഇപ്പോള്‍ യുകെയിലെ മന്ത്രിമാരുടെ കണ്ടെത്തല്‍, അതിന് തെളിവുകളും കാരണങ്ങളും നിരത്തുന്നുണ്ട് ഇവര്‍.

 

 

 

 

 

 

 

 



അതായത് ആസ്റ്റര്‍ സെനേക്കയുടെ കോവിഷീല്‍ഡ് വാക്‌സീനുമായി അവിശ്വസനീയമായ സാമ്യങ്ങള്‍ സ്പുട്‌നിക് വാക്‌സീനുണ്ട് എന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്, വാക്‌സീന്‍ റഷ്യ വികസിപ്പിച്ചെടുത്തത് എങ്ങനെയാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇവര്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

ഹോം ഓഫീസ് മിനിസ്റ്റര്‍ ആയ ഡാമിയന്‍ ഹൈന്‍ഡ്‌സ് ഈ വിവരം സ്ഥിരീകരിക്കാന്‍ മടിച്ചു എങ്കിലും, വാര്‍ത്ത നിഷേധിക്കാനും താനില്ല എന്ന് മറുപടി പറഞ്ഞു. മാര്‍ച്ച് 2020 മുതല്‍ക്ക് തന്നെ റഷ്യയുടെ സൈബര്‍ ചാരന്മാര്‍ ഓക്‌സ്‌ഫോര്‍ഡിന്റെ സെര്‍വറുകള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട് എന്നും ഡെയ്‌ലി മെയില്‍ പറയുന്നു.

 

 

 

 

 

 

 

 

കഴിഞ്ഞ ഏപ്രിലില്‍ തങ്ങള്‍ മനുഷ്യരില്‍ ട്രയലുകള്‍ നടത്താന്‍ പോവുകയാണ് എന്ന് ആസ്റ്റര്‍ സെനേക്ക  പ്രഖ്യാപിച്ചതിനു പിന്നാലെ, അടുത്ത മാസം തന്നെ റഷ്യ തങ്ങള്‍ പുതിയ ഒരു വാക്‌സീന്‍ സ്പുട്‌നിക് V കണ്ടു പിടിച്ചു കഴിഞ്ഞതായി പ്രഖ്യാപിക്കുകയാണുണ്ടായത്.  തങ്ങളുടെ വിജയം പ്രസിഡന്റ് പുടിന്‍ വഴി പ്രഖ്യാപിക്കുകയും ചെയ്യുകയാണ് അന്നുണ്ടായത്.

 

 

 

 

 

 

 

 

 



എന്നാല്‍ പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം സ്പുട്‌നിക് ഢ വാക്‌സീന്‍ പ്രവര്‍ത്തിക്കുന്നത് ആസ്റ്റര്‍ സെനേക്കയുടെ വാക്‌സീന്‍ പ്രവര്‍ത്തിക്കുന്ന അതേപോലെ ആണെന്നുള്ള വിവരവും പുറത്തു വരുന്നു. രണ്ടും വൈറല്‍ വെക്ടര്‍ വാക്‌സിനുകള്‍ ആണ്. അതായത് നിഷ്‌ക്രിയമായ മറ്റൊരു വൈറസിന്റെ സഹായത്തോടെയാണ് രോഗത്തെ പ്രതിരോധിക്കുന്ന ഏജന്റിനെ രണ്ടു വൈറസും രോഗികളില്‍ എത്തിക്കുന്നത്.  ഇങ്ങനെ ക്രെംലിനിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരന്മാര്‍ ചേര്‍ന്ന് യുകെയില്‍ ചാരപ്പണി നടത്തിയാണ് വാക്‌സീന്റെ ബ്ലൂപ്രിന്റ് റഷ്യ മോഷ്ടിച്ചത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (9 minutes ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (12 minutes ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (17 minutes ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (21 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (2 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (2 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (2 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (2 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (2 hours ago)

എഞ്ചിനില്‍ തീ  (3 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (3 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (12 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (12 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (12 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (12 hours ago)

Malayali Vartha Recommends