ഒരുവെടിക്ക് രണ്ട് പക്ഷി.... അഡല്‍റ്റ് ഒണ്‍ലി ഐസ്ക്രീമിലെ രഹസ്യം?
മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമായി പ്രശസ്ത ഐസ്ക്രീം ബ്രാന്‍ഡായ ഹാഗന്ഡാസ് 'അഡല്‍റ്റ് ഒണ്‍ലി' ഐസ് ക്രീം ഫ്ലേവര്‍ അവതരിപ്പിച്ചിരിക്കയാണ്. രണ്ട് പുതിയ വ്യത്യസ്ത രുചികളാണ് ഹാഗന് ഡാസ് വിപണിയില്‍ അവതരിപ്പിച്ചത്.
സാധാരണ ഐസ്ക്രീമുകളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ് രണ്ടും. റിപ്പോര്‍ട്ട് അനുസരിച്ചു ഈ രണ്ട് രുചിയിലും കമ്ബനി മദ്യം ഉപയോഗിച്ചിട്ടുണ്ട്. കമ്ബനി അവരുടെ കോക്ടെയ്ല്‍ ശേഖരത്തില്‍ നിന്ന് മുതിര്‍ന്നവര്‍ക്കായി മാത്രമാണ് ഈ ഫ്ലേവറുകള്‍ അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ രുചികള്‍ ലണ്ടന്‍ കോക്ക്ടെയില്‍ വാരത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് പദ്ധതിയെന്നാണ് സൂചന. റം കാരമല്‍, ഐറിഷ് വിസ്കിയും ചോക്ലേറ്റ് വാഫിളും ചേര്‍ന്ന മറ്റൊരു ഫ്ലേവര്‍ എന്നിങ്ങനെ രണ്ട് രുചി കൂട്ടുകളാണ് അവതരിപ്പിക്കുന്നത്.
റം, വിസ്കി ഫ്ലേവര്‍ ഐസ് ക്രീമുകളില്‍ ഓരോ പാത്രത്തിലും 0.5 ശതമാനത്തില്‍ താഴെ മാത്രം മദ്യമാണ് ഉപയോഗിക്കുന്നത്. ഒരു ബോക്സിന് 500 രൂപയോളമാകാം വില. രണ്ട് രുചികളും വ്യത്യസ്ത അളവുകളില്‍ ലഭ്യമാണ്. ഈ ഐസ് ക്രീമുകള്‍ കഴിച്ച ശേഷം ആളുകള്‍ക്ക് മദ്യത്തിന്റെ ചെറിയ ലഹരി അനുഭവപ്പെടുമെങ്കിലും ഇത് അത്ര പ്രശ്നകാരനല്ല. 1960 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ റൂബനും റോസ് മാറ്റൂസും ചേര്‍ന്നാണ് ഹാഗന്ഡാസ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha