ലോകറിക്കാര്‍ഡ് ജേതാവും കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരിയുമായ ആഗ്നസ് ടിറോപ് കുത്തേറ്റ് മരിച്ചു
ലോകറിക്കാര്‍ഡ് ജേതാവും കെനിയയുടെ ദീര്‍ഘദൂര ഓട്ടക്കാരിയുമായ ആഗ്നസ് ടിറോപ് കുത്തേറ്റ് മരിച്ചു. എല്‍ജിയോ-മരക്വെറ്റ് കൗണ്ടിയിലെ ഇറ്റനില്‍ ആഗ്നസിന്റെ വീട്ടിലായിരുന്നു സംഭവമുണ്ടായത്.
കട്ടിലില്‍ കുത്തേറ്റ് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിനു ശേഷം ഇവരുടെ ഭര്‍ത്താവിനെ കാണാതായി.
പ്രതി ഇയാളാണെന്നാണ് സംശയിക്കുന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ വെങ്കല മെഡല്‍ നേടിയ താരമാണ് ആഗ്നസ്.
"
https://www.facebook.com/Malayalivartha