ജി-20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക്.... ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നത്

ജി-20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19, പകര്‍ച്ചവ്യാധിക്കു ശേഷമുള്ള ആഗോളവീണ്ടെടുക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച നടക്കും.
അതേസമയം, ഫ്രാന്‍സിസ് മാര്‍പാപ്പയുമായും മോദി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വത്തിക്കാന്‍-ഇന്ത്യ ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്നതാകും മാര്‍പാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മരിയോ ഡ്രോഗിയുമായി നരേന്ദ്രമോദി പ്രത്യേകം ചര്‍ച്ചയും നടത്തും.
https://www.facebook.com/Malayalivartha























