റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളിയായ തെരേസ പുതൂര്‍ കൂടി... തെരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യന്‍ വനിത മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത് ആദ്യമായി

റോം നഗരത്തിന്റെ ഭരണസമിതിയില്‍ ഇനി മലയാളിയായ തെരേസ പുതൂര്‍ കൂടിയുണ്ടാവും. കൊച്ചി സ്വദേശിയായ വക്കച്ചന്‍ ജോര്‍ജിന്റെ ഭാര്യയാണ് തെരേസ. റോമില്‍, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യന്‍ വനിത മുനിസിപ്പല്‍ കൗണ്‍സിലിലെത്തുന്നത് ആദ്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു തെരേസ.
ഇറ്റാലിയന്‍ സ്വദേശികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയില്‍നിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ അംഗമായ സിബി മാണി കുമാരമംഗലം പറഞ്ഞു. 35 വര്‍ഷം മുമ്പ് നഴ്സായി റോമിലെത്തിയ തെരേസ 15 വര്‍ഷമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്.
ആരോഗ്യരംഗത്തെ തെരേസയുടെ പ്രവര്‍ത്തനവും സാമൂഹിക ബന്ധങ്ങളും വിജയത്തിന് സഹായിച്ചു. ഭര്‍ത്താവ് വക്കച്ചന്റെ സാമൂഹ്യ പ്രവര്‍ത്തന പരിചയവും ബന്ധങ്ങളും വിജയത്തിന് സഹായകമായെന്ന് തെരേസ.
https://www.facebook.com/Malayalivartha























