വീട് പൂട്ടി പുറത്തുപോയ യുവതി തിരിച്ചുവന്നപ്പോള്‍ വീട് മുഴുവന്‍ കാലി....

കഴിഞ്ഞ ദിവസം പുറത്തേക്ക് പോയി തിരിച്ച് എത്തിയ മൈതോണ്‍ ഗുത്രി എന്ന യുവതി തന്റെ അപ്പാര്‍ട്ട്‌മെന്റ് കാലിയായിരിക്കുന്നത് കണ്ട് ഞെട്ടി. മോഷണത്തിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മുഴുവന്‍ വസ്തുക്കളും കാണാതാകുകയായിരുന്നു. അമേരിക്കയിലെ കന്‍സസ് സിറ്റിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. മൈതോണ്‍ ഗുത്രി എന്ന യുവതി തന്റെ കുട്ടികള്‍ക്കൊപ്പം പുറത്ത് പോയി തിരിച്ച് വന്നപ്പോള്‍ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള മുഴുവന്‍ സാധനങ്ങളും അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് നഷ്ടമാകുകയായിരുന്നു. എന്നാല്‍ വീട്ടില്‍ ഒരാള്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയതിന്റെ ഒരു ലക്ഷണങ്ങളും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ല.
ഇനി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഞാനും എന്റെ കുട്ടികളും മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കി എല്ലാം നഷ്ടപെട്ടിരിക്കുന്നു. എന്റെ എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്റുകള്‍ ഉള്‍പ്പെടെയാണ് കാണാതായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി എല്ലാം ആദ്യമുതല്‍ ആരംഭിക്കണമെന്നും യുവതി ടിക്ടോക്കിലൂടെ പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. വീട് ഷിഫ്റ്റ് ചെയ്യാന്‍ ഏല്‍പ്പിച്ച ജോലിക്കാര്‍ക്ക് പറ്റിയ അബദ്ധമാണ് ഈ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. റൂം നമ്ബര്‍ 1331 ഷിഫ്റ്റ് ചെയ്യുന്നതിന് പകരം യുവതി താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ എത്തിയത്. എന്താണ് സംഭവിച്ചതെന്ന കാര്യങ്ങള്‍ വ്യക്തമായെങ്കിലും നഷ്ടപെട്ട വസ്തുക്കള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് യുവതി മറ്റൊരു വീഡിയോയിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha























