യൂറോപ്പ് വീണ്ടും കോവിഡിന്റെ കേന്ദ്രമാകുന്നു; 2022 ഫെബ്രുവരി മാസത്തോടെ യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷത്തോളം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് വിദഗ്ധര്‍

യൂറോപ്പിലും മധ്യേഷ്യയിലും കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. ഇത് മേഖലയെ ലോകത്തിന്റെ കൊവിഡ് കേന്ദ്രമാക്കി മാറ്റുന്നതായും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു.
യൂറോപ്പില്‍ മാത്രം നിലവില്‍ 78 ദശലക്ഷം കൊവിഡ് കേസുകളാണുള്ളത്.യൂറോപ്പില്‍ കഴിഞ്ഞ ഒരു മാസക്കാലമായി രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. ശൈത്യകാലത്തിന്റെ ആഗമനത്തോടെ ആളുകള്‍ കൂടുതലും വീടുകളുടെ ഉള്ളില്‍ തന്നെ തങ്ങുന്ന സാഹചര്യമുണ്ടാകും. പ്രാദേശിക കൂട്ടായ്മകള്‍ സജീവമാകുന്ന ഈ ആഘോഷ വേളകളില്‍ രോഗവ്യാപനം വര്‍ദ്ധിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറയുന്നത്.
2022 ഫെബ്രുവരി മാസത്തോടെ യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷത്തോളം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. അക്കാലത്ത് പല രാജ്യങ്ങളിലും മെഡിക്കല്‍ സേവനങ്ങള്‍ അപര്യാപ്തമാകുമെന്നും ഇത് സ്ഥിതി വഷളാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















