മൂന്നാം തരംഗത്തിന് മുൻപ് കൊവിഡിനുള്ള ലോകത്തെ ആദ്യ ഗുളിക രോഗികളിലേയ്ക്ക്.. മോൽനുപിറാവിറിന് അംഗീകാരം നേടുമ്പോൾ ഇത് പുതിയ പ്രതീക്ഷ!

കൊവിഡിനുള്ള ലോകത്തെ ആദ്യ ഗുളിക രോഗികളിൽ ഉപയോഗിക്കാൻ അംഗീകാരം നല്‍കി യുകെ സര്‍ക്കാര്‍. ഇത് മൂലം കൊവിഡ് ബാധ മൂലമുള്ള മരണ സാദ്ധ്യത കുറയ്ക്കാനും ആശുപത്രിവാസം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിസ്സാര രോഗലക്ഷണങ്ങളോ സാരമായ രോഗലക്ഷണങ്ങളോ ഉള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള മോൽനുപിറാവിര്‍ എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്.
നിസ്സാര രോഗലക്ഷണങ്ങളോ സാരമായ രോഗലക്ഷണങ്ങളോ ഉള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള മോൽനുപിറാവിര്‍ എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവാകുകുയും രോഗം ഗുരുതരമാകാൻ എന്തെങ്കിലും ഒരു സാധ്യതയെങ്കിലും ഉള്ളവരുമായ മുതിര്‍ന്നവര്‍ക്ക് നല്‍കാനാണ് മരുന്നിന് അനുമതി നല്‍കിയിട്ടുള്ളത്. അമിതവണ്ണം, 60 വയസിനു മുകളിൽ പ്രായം, ഗുരുതരമായ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയാണ് മരുന്ന് നല്‍കാനുള്ള കാരണങ്ങളായി പരിഗണിക്കുക.
https://www.facebook.com/Malayalivartha






















