വേദനായി യുവഗായിക; ബ്രസീലിയന്‍ യുവഗായികയും ലാറ്റിന്‍ ഗ്രാമി ജേതാവുമായ മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു, ആരാധകരെ കണ്ണീരിലാഴ്ത്തി ആ കാഴ്ച
ആരാധകരെ കണ്ണീരിലാഴ്ത്തി ബ്രസീലിയന്‍ യുവഗായികയും ലാറ്റിന്‍ ഗ്രാമി ജേതാവുമായ മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മരീലിയ യാത്രചെയ്ത വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു.
അതേസമയം ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗ്രാം പ്രൊഡ്യൂസര്‍ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ബ്രസീലിയന്‍ നഗരമായ കാരതിങ്കയില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീത പരിപാടിക്കായുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്.
ബ്രസീലിന്റെ തന്നെ തനത് സംഗീത രൂപമായ മ്യൂസിക സെര്‍തനേഷോയുടെ ആധുനികകാല പ്രചാരക കൂടിയായിരുന്നു മരീലിയ. അപകട കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന പവര്‍ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നതായി പ്രാദേശിക പൊലീസ് മേധാവി ഇവാന്‍ ലോപസ് അറിയിക്കുകയുണ്ടായി. വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടുകളില്‍ വിമാനത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ കണ്ടെത്തി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha






















