പ്രതിരോധിക്കാന്‍ തയ്യാറെടുക്കണം.... ഒമിക്രോണ്‍ വൈറസിനെ കുറിച്ച് ലോകം പരിഭ്രാന്തരാകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന

പ്രതിരോധിക്കാന്‍ തയ്യാറെടുക്കണം.... ഒമിക്രോണ്‍ വൈറസിനെ കുറിച്ച് ലോകം പരിഭ്രാന്തരാകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍രിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
ഒമിക്രോണ്‍ വ്യാപനശേഷി കൂടുതലുള്ള വൈറസാണ്. ലോകമെമ്പാടും ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഇതുമാറിയേക്കാം. എന്നാല്‍ നിലവില്‍ ആഗോളതലത്തില്‍ 99 ശതമാനം കേസുകളും ഡെല്‍റ്റ വകഭേദം മൂലമാണ്.
പുതിയ വൈറസിനെ നേരിടാന്‍ തയാറെടുക്കുകയും ജാഗ്രതയുമാണ് ആവശ്യം. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളതെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.ഇതുവരെ നാല്‍പതോളം രാജ്യങ്ങളിലാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.
വലിയ നിലയില്‍ മാറ്റം സംഭവിച്ച പുതിയ വകഭേദം കൂടുതല്‍ വ്യാപന ശേഷിയും വാക്‌സിനുകളെ മറികടക്കാനുള്ള ശേഷിയുമുള്ളതാണോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഒമിക്രോണ്‍ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് 56 രാജ്യങ്ങള്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha