Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..

കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി; പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയുടെ പുതിയ തീരുമാനം.

17 DECEMBER 2021 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയുടെ പുതിയ തീരുമാനം. കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം നടപ്പാക്കുകയാണ് സൗദി അറേബ്യ. ഇതോടെ പ്രവാസികൾക്ക് സൗദിയിൽ ജോലി സാധ്യതയും അവസരങ്ങളും കുറയുകയാണ്. അടുത്ത വര്‍ഷം 16 തൊഴിലുകളും പ്രവര്‍ത്തന മേഖലകളും സൗദിവല്‍ക്കരിക്കാന്‍ പദ്ധതിയുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഫ്രീലാന്‍സ്, വിദൂര തൊഴില്‍ പദ്ധതികളിലൂടെ അടുത്ത വര്‍ഷം ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഫ്രീലാന്‍സ് രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 30,000 ആയും സൗദി തൊഴില്‍ നിയമം ഉറപ്പുനല്‍കുന്ന മുഴുവന്‍ പരിരക്ഷകളും ആനുകൂല്യങ്ങളും ലഭ്യമാക്കി വിദൂര തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 60,000 ആയും അടുത്ത വര്‍ഷം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

ഫ്ലക്‌സിബിള്‍ തൊഴില്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് വഴക്കമാര്‍ന്ന തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 50,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ തൊഴില്‍ ശേഷിയുള്ളവരില്‍ പെട്ട 26 ശതമാനം പേരെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് പ്രാപ്തരാക്കി മാറ്റാനും സുസ്ഥിരതാ, ആരോഗ്യ തൊഴില്‍ മേഖലയില്‍ 3,000 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. വികലാംഗര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സേവനങ്ങള്‍ സംയോജിത രീതിയില്‍ നല്‍കാനും മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ഉന്നമിട്ട് വികലാംഗര്‍ക്ക് ദേശീയ രജിസ്റ്റര്‍ സ്ഥാപിക്കും.

ഈ വര്‍ഷം ഏതാനും മേഖലകളില്‍ 20 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുകയും 3,78,000 ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ പെട്ട, തൊഴില്‍ ശേഷിയുള്ള പതിനായിരത്തിലേറെ പേര്‍ക്കും ഈ വര്‍ഷം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകടസാധ്യതകള്‍ കുറക്കാനും തൊഴില്‍ വിപണിയുടെ ഉല്‍പാദനക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അംഗീകരിച്ചു. നിയമനം മുതല്‍ റിട്ടയര്‍മെന്റ് വരെയുള്ള കാലത്ത് പൊതുമേഖലാ ജീവനക്കാര്‍ക്ക് സംയോജിത ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷം കേന്ദ്രീകൃത തൊഴില്‍ വിവര സംവിധാനം ആരംഭിച്ചതായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

സൗദി അറേബ്യയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയർത്തി. നിലവിൽ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവൽക്കരണ പദ്ധതി 3 വർഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേർക്കു ജോലി നഷ്ടപ്പെടും. സൗദിവൽക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങൾക്കു പുതിയ തൊഴിൽ വീസ, വർക്ക് പെർമിറ്റ് പുതുക്കൽ, പുതിയ വർക്ക് പെർമിറ്റ് അനുവദിക്കൽ, തൊഴിൽ മാറ്റം, സ്‌പോൺസർഷിപ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കും. കമ്പനി ഉടമയുടെ അനുമതി കൂടാതെ തൊഴിലാളികളെ സ്‌പോൺസർഷിപ് മാറ്റാനും അനുവദിക്കും.

തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതായി സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്‍മ നിരക്ക് കുറക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ നേട്ടങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സമ്മാനിക്കുന്ന വിശിഷ്ട വാരം  (2 minutes ago)

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും  (9 minutes ago)

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട  (26 minutes ago)

ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പര ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകും....  (41 minutes ago)

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...  (52 minutes ago)

സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം.... രണ്ട് മരണം.. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്ക്  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (10 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (10 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (14 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (14 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (14 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (14 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (15 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (15 hours ago)

Malayali Vartha Recommends