നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പോയ അമ്മയെ കൈയ്യോടെ പൊക്കി പോലീസ്...

നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മദ്യപിക്കാന്‍ പോയ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. ഒന്‍പതും, എട്ടും,അഞ്ചും,ഒന്‍പത് മാസവും പ്രായമുളള കുട്ടികളെയാണ് 27 കാരിയായ അമ്മ വീട്ടില്‍ തനിച്ചാക്കി മദ്യഷോപ്പില്‍ പോയത്. പെറിയ അഗിലാറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സാധരണ പരിശോധനയുടെ ഭാഗമായാണ് സൗത്ത് ബ്ലാക്ക് വെല്‍ഡറിലുളള ഇവരുടെ വീട്ടില്‍ ഒക്‌ലഹോമ പോലീസ് എത്തിയത്. ഈ സമയം മൂത്തപെണ്‍കുട്ടി ഒന്‍പത് മാസം പ്രായമുളള കുട്ടിക്ക് പിസാ കൊടുക്കുകയായിരുന്നു. കുട്ടിക്ക് എന്തുകൊടുക്കണമെന്ന് തനിക്കറിയില്ലെന്നു കുട്ടി പോലീസിനോട് പറഞ്ഞു.
ഈ സമയത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച് മാതാവ് വീട്ടിലെത്തി. ഇവര്‍ക്ക് ശരിയായി സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നു പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. വീട്ടില്‍ എസി ഇല്ലായിരുന്നുവെന്നും പുറത്ത് ചൂടു കൂടുതലായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
കുട്ടികളുടെ ചുമതല ഒന്‍പത് വയസ്സുകാരിയെ ഏല്‍പ്പിച്ച് മദ്യഷാപ്പില്‍ പോയതു കുറ്റകരമായ അനാസ്ഥയാണെന്നും ,മദ്യലഹരിയില്‍ വാഹനമോടിച്ചത് ഗുരുതരകുറ്റമാണെന്നും പോലീസ് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സ് ഉപയോഗിച്ചാണ് ഇവര്‍ വാഹനം ഓടിച്ചതെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























