അശ്ലീല വീഡിയോകളുടെ അടിമയായതിനെക്കുറിച്ച് ഗ്രാമി ജേതാവായ ഗായികയുടെ തുറന്ന് പറച്ചില്‍

അശ്ലീല വീഡിയോകളുടെ അടിമയായതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. 11 വയസ് മുതല്‍ പോണ്‍ വീഡിയോ കണ്ടിരുന്നുവെന്നും അത് തന്റെ ജീവിതത്തിലുണ്ടാക്കിയത് വലിയ അപകടമാണ് എന്നും ബില്ലി ഐലിഷ് പറയുന്നു.
അശ്ലീല വീഡിയോ കാണുന്നതില്‍ വല്ലാത്ത ആസക്തിയായിരുന്നു 11 വയസു മുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡേറ്റിംഗ് തുടങ്ങിയപ്പോള്‍ അത് തന്നെ കുഴപ്പത്തിലാക്കി. സിറിയസ് എക്‌സ്എം റേഡിയോയിലെ ഹോവാര്‍ഡ് സ്‌റ്റേണ്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എനിക്ക് 11 വയസ്സുള്ളപ്പോള്‍ തന്നെ അശ്ലീല വീഡിയോകള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ അത് എത്രമാത്രം അപമാനകരമായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഇത് ശരിക്കും തന്റെ തലച്ചോറിനെ നശിപ്പിച്ചു. അത്രയധികം പോണ്‍ കാണാനിടയായതില്‍ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നി. താന്‍ കണ്ട ചില വീഡിയോകള്‍ അക്രമാസക്തവും അധിക്ഷേപകരവുമായതിനാല്‍ അത് പേടിസ്വപ്നങ്ങള്‍ കാണുന്നതിനിടയാക്കിയെന്നും ഐലിഷ് കൂട്ടിച്ചേര്‍ത്തു.
ലൈംഗികബന്ധത്തില്‍ ഇത്തരം വീഡിയോ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അവര്‍ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആദ്യത്തെ കുറച്ച് തവണ, മോശം കാര്യങ്ങള്‍ ചെയ്യാന്‍ പങ്കാളി ശ്രമിച്ചിട്ടും ഞാന്‍ നോ പറഞ്ഞിരുന്നില്ല. അതാണ് എനിക്ക് ആവശ്യമെന്ന് ഞാന്‍ കരുതിയിരുന്നുവെന്നും ഐലിഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























