കാമുകന് വാതോരാതെ സംസാരിച്ചു, നാരങ്ങാവെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കാമുകി, കുറ്റം സമ്മതിച്ചപ്പോൾ തൂക്കിയെടുത്ത് പോലീസ്, പരിശോധയിൽ മയക്കുമരുന്ന് കലര്‍ന്ന നാരങ്ങാവെള്ളം പിടിച്ചെടുത്തു, അത്യാസന്ന നിലയിലായിരുന്ന യുവാവ് അപകടനില തരണം ചെയ്തു

കാമുകന് നിർത്താതെ സംസാരിക്കുന്നതിൽ സഹികെട്ട് മയക്കുമരുന്ന് നല്‍കി. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. നാരങ്ങാവെള്ളത്തിൽ സെറോക്വൽ എന്ന സൈക്കോട്ടിക് മയക്കുമരുന്ന് കലർത്തി കാമുകന് നൽകുകയായിരുന്നു. 54 -കാരിയായ ആൽവിസ് പാരിഷ്ഡ കാമുകൻ വില്യം കാർട്ടറി നാരങ്ങാവെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയ ശേഷം പൊലീസിനെ വിളിച്ചതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
പാരിഷ്ഡ വീടിന്റെ മുൻവശത്തെ വരാന്തയിൽ നിന്ന് ആളുകളോട് ആക്രോശിക്കുകയും പങ്കാളിയുടെ പാനീയത്തിൽ മയക്കുമരുന്ന് ചേർത്തതായി സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.'അതേ, ഞാനത് ചെയ്തു. കാരണം അവന്‍ വായ പൂട്ടിയേ ഇല്ല.എന്നാണ് അവർ പറഞ്ഞത്.
കൈയ്യിൽ വിലങ്ങ് വച്ച് കൊണ്ടുപോകുമ്പോൾ താനയാളെ കൊല്ലാന്‍ വേണ്ടി ചെയ്‍തതല്ല. പക്ഷേ, അതിനര്‍ത്ഥം ഇനിയൊരവസരം കിട്ടിയാല്‍ അത് ചെയ്തുകൂടാ എന്നില്ല എന്നൊക്കെ അവർ വിളിച്ചു കൂവുന്നുണ്ടായിരുന്നു. പൊലീസ് വീട് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് കലര്‍ന്ന നാരങ്ങാവെള്ളം പിടിച്ചെടുത്തു.
“നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യ്. നിങ്ങൾ എന്നെ കൊണ്ടുപോയില്ലെങ്കിൽ, ഞാൻ അവനെ കൊല്ലും”എന്ന് അറസ്റ്റ് റിപ്പോർട്ടിൽ അവൾ പറഞ്ഞതായി പറയുന്നു. അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, മദ്യലഹരിയിലാണെന്ന പോലെയായിരുന്നു അവളുടെ സംസാരമെന്ന് റിപ്പോർട്ട് ചെയ്ച്ചുന്നു. ചെയ്ത കാര്യങ്ങൾ എല്ലാം നോട്ട്‍ബുക്കില്‍ എഴുതി വയ്ക്കുകയും ചെയ്‍തിട്ടുണ്ടായിരുന്നു.
യുവാവിന്റെ അവസ്ഥ മോശമായിരുന്നുവെങ്കിലും അയാൾ അപകടത്തെ അതിജീവിച്ചു. നാരങ്ങാവെള്ളത്തില്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി തോന്നിയിരുന്നു എന്നും തളര്‍ച്ച തോന്നുന്നു എന്ന് തുടരെത്തുടരെ പറഞ്ഞിരുന്നു എന്നും അയാള്‍ പറഞ്ഞു. കാർട്ടറുമായി സംസാരിച്ച ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹം അങ്ങേയറ്റം ക്ഷീണിതനാണ് എന്ന് വിശേഷിപ്പിച്ചു. ക്ഷീണിതനായതിനാല്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























