മകളുടെ ഐഡന്റിറ്റി ഉപയോഗിച്ച് അമ്മയുടെ കോളേജിലെ ലീലാവിലാസം... കോളേജിലെ ആണ്‍കുട്ടികളെ പ്രണയിച്ച് ഇവര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

യുവതി മകളുടെ ഐഡന്റിറ്റി ഉപയോഗിച്ച് കോളേജില്‍ അഡ്മിഷന്‍ എടുത്തത് അമ്മ കോളേജിലെ ആണ്‍കുട്ടികളെ പ്രണയിച്ച് തട്ടിയെടുത്തത് ലക്ഷങ്ങള്‍. തട്ടിപ്പിലൂടെ പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായിട്ടാണ് യുഎസിലെ മിസോറിയിലെ ലോറ ഓഗ്ലെസ്ബി എന്ന യുവതി കോളേജിന്റെ പടി ചവിട്ടിയത്.
കോളേജിലെ നിരവധി ആണ്‍കുട്ടികളെ പ്രണയിച്ചും, വിദ്യാഭ്യാസ വായ്പ തെറ്റായ രേഖകള്‍ നല്‍കി എടുത്തും ഉദ്ദേശം പത്തൊന്‍പത് ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. മൗണ്ടന്‍ വ്യൂ എന്ന ചെറുപട്ടണത്തിലാണ് സംഭവം. ഇപ്പോള്‍ തട്ടിപ്പ് കേസില്‍ ലോറ ഓഗ്ലെസ്ബി ജയിലിലാണ്.
സൗത്ത്‌വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയിലാണ് ലോറ ഓഗ്ലെസ്ബി മകളുടെ രേഖകള്‍ ഉപയോഗിച്ച് അഡ്മിഷന്‍ തരപ്പെടുത്തിയത്. ഇവര്‍ മകളുമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകളുടെ പേരില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സും ഇവര്‍ നേടി.
22 വയസാണ് തനിക്കെന്നാണ് ലാറ ഓഗ്ലെസ്ബി അടുപ്പക്കാരോട് പറഞ്ഞത്. മകള്‍ ലോറന്‍ ഹെയ്‌സിന്റെ ഐഡന്റിറ്റി ഉപയോഗിച്ചാണ് ഇവര്‍ സമൂഹമാദ്ധ്യമങ്ങളിലും അക്കൗണ്ട് എടുത്തിരുന്നത്. വസ്ത്രം, മേക്കപ്പ് എന്നിവയിലൂടെയാണ് കാഴ്ചയില്‍ ലോറ പ്രായം കുറച്ചിരുന്നത്.
https://www.facebook.com/Malayalivartha
























