ഒമൈക്രോൺ കേസുകൾ ബ്രിട്ടനില്‍ കുത്തനെ വർധിച്ചു! പുതുതായി 12,133 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ആരോഗ്യമന്ത്രാലയം

ചുരുങ്ങിയ സമയംകൊണ്ട് ബ്രിട്ടനിൽ ഒമൈക്രോൺ കേസുകൾ കുത്തനെ വർധിച്ചു. പുതുതായി 12,133 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ ബ്രിട്ടനില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 37,101 ആയി ഉയര്‍ന്നു. ഞായറാഴ്ച ബ്രിട്ടനില്‍ 82,886 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ 60 ശതമാനവും ഒമൈക്രോണ്‍ ആണെന്ന് യുകെ ആരോഗ്യമന്ത്രി സാജിദ് ജാവേദ് അറിയിച്ചു.
കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. ആശുപത്രിയില്‍ രോഗികളുടെ എണ്ണം ഉയരുന്നതും ജീവനക്കാരുടെ ദൗര്‍ലഭ്യവും ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ലണ്ടന്‍ മേയര്‍ സാദിക് ഖാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























