നടന് പറ്റിയ അബദ്ധമേ... 40000 രൂപ നടൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിന് നൽകി, ആപ്പിൾ വാച്ചിന് പകരം കിട്ടിയത് പാറ കഷ്ണങ്ങൾ

ഓൺലൈൻ തട്ടിപ്പിന് ഇരയായി പ്രശസ്ത ബ്രസീലിയൻ നടൻ മുരിലോ ബെനിസിയോ. അദ്ദേഹം ബ്രസീലിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ആപ്പിൾ വാച്ച് 6 ഓർഡർ ചെയ്തു. എന്നാൽ അതിന് പകരം കിട്ടിയത് പാറ കഷ്ണങ്ങൾ ആണ്. റീട്ടെയിലർ കാരിഫോറിൽ നിന്നാണ് ബെനിസിയോ 44 എംഎം ആപ്പിൾ വാച്ച് സീരീസ് 6 ഓൺലൈനായി ഓർഡർ ചെയ്തത് എന്നാണ് ബ്ലോഗർ ലോ ബിയാൻകോയുടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓർഡർ ചെയ്ത് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് സാധനം എത്തുന്നത്.
എന്നാൽ, പാക്കിനകത്ത് ആപ്പിൾ വാച്ചിന് പകരം കല്ലുകൾ ആയിരുന്നു. 530 ഡോളർ അതായത് ഏകദേശം 40000 രൂപ നടൻ ഇതിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമിന് നൽകിയത്. അദ്ദേഹം കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാരിഫോർ കമ്പനിയിൽ നിന്ന് അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല.
ഓർഡർ ലഭിച്ച ഏഴ് ദിവസത്തിന് ശേഷമാണ് നടൻ പരാതിപ്പെട്ടത്. അതുകൊണ്ട് തന്നെ പരാതി സ്വീകരിക്കാൻ സാധിക്കില്ല എന്നാണ് അധികൃതർ മറുപടി നൽകിയത്. കമ്പനിയ്‌ക്കെതിരെ നടൻ കേസ് കൊടുത്തിരിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലും ഇത്തരം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വിദേശത്തും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നാന്ന് ഈ സംഭവം വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha
























