ലോകത്തെ മുഴുവൻ കിടുകിടെ വിറപ്പിച്ച താലിബാന് സംഭവിച്ച വമ്പൻ അബദ്ധം!!! 8,00,000 ഡോളർ ഒറ്റയടിക്ക് സ്വാഹാ; വിട്ടു കൊടുക്കാതെ താജിക്കിസ്ഥാൻ ;അലറിവിളിച്ച് താലിബാൻ

ലോകത്തെ മുഴുവൻ കിടുകിടെ വിറപ്പിച്ച അഫ്ഗാനിസ്ഥാന് സംഭവിച്ച വമ്പൻ അബദ്ധം ഇപ്പോൾ ലോക ശ്രദ്ധ പിടിച്ച് പറ്റുകയാണ്. പ്രതേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടിൽ അലറി കരയുകയാണ് അഫ്ഗാനിസ്ഥാൻ. .ഈയൊരു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത്. താജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 8,00,000 ഡോളർ അയച്ചു .
പണം ട്രാൻസ്ഫർ ചെയ്തപ്പോൾ പറ്റിയ അബദ്ധമായിരുന്നത് ഇത്. എന്നാൽ അമളി മനസിലാക്കിയ താലിബാൻ തുക തിരികെ ചോദിച്ച് കേണപേക്ഷിച്ചിട്ടും പണം തിരികെ കൊടുത്തില്ല. താലിബാന്റെ കടുത്ത വിമർശകരായ താജിക്കിസ്ഥാനിലെ അധികാരികളാണ് പണം തിരികെ നൽകാൻ തയ്യാറാകാത്തത്.
മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവരുടെ കടുംപിടുത്തമാണ് പണം തിരികെ ലഭിക്കാൻ തടസ്സമാകുന്നത് എന്നാണ് . താജിക്കിസ്ഥാനിൽ അഭയാർഥികളായി കഴിയുന്ന കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് അഷ്രഫ് ഗനി പണം കൈമാറാമെന്ന് മുൻപ് ഉറപ്പ് നൽകിയിരുന്നു.
ഇതായിരുന്നു പണം അക്കൗണ്ടിലിടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . അഫ്ഗാനിസ്ഥാനിൽ നിന്ന് അഷ്രഫ് ഗനി പിന്മാറിയതോടെ താലിബാൻ ഈ കരാർ റദ്ദാക്കി. എന്നാൽ തുക കൈമാറിയപ്പോൾ അക്കാര്യം അവർ ഓർത്തില്ല. കഴിഞ്ഞ മാസം മുതൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നത്.
ഈ അവസരത്തിൽ തുക തിരികെ നൽകണമെന്നാണ് താലിബാന്റെ ആവശ്യം.എന്നാൽ കൊടുക്കില്ലെന്ന് താജിക്കിസ്ഥാൻ അധികാരികളും നിലപാട് സ്വീകരിച്ചിരിക്കുന്നു. അതേസമയം സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഈ രാജ്യം മുന്നോട്ട് പോയി കൊണ്ടിരുന്നത് വിദേശ രാജ്യങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയായിരുന്നു .
പക്ഷേ താലിബാൻ ഭരണം പിടിച്ചപ്പോൾ ആ വഴിയും അടഞ്ഞിരുന്നു. വിദേശ സാമ്പത്തിക സഹായം നിർത്തലാക്കി. അമേരിക്കയും സഖ്യകക്ഷികളുമാകട്ടെ അഫ്ഗാന്റേതായി വിദേശത്തുള്ള ആസ്തികൾ കയ്യടക്കി വച്ചിരിക്കുകയാണ് . രാജ്യം കൂടുതൽ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരിക്കുന്നു. ഈ പ്രതിസന്ധിക്കിടയിലും താലിബാൻ പുതിയ നീക്കങ്ങൾ നടത്തുന്നുണ്ട്.
അഫ്ഗാന് സ്വന്തമായി ബജറ്റ് തയ്യാറാക്കുവാനുള്ള ശ്രമത്തിലാണ് അവർ. 20 വർഷത്തിനിടെ ആദ്യമായിട്ടാണ് വിദേശ സഹായമില്ലാത്ത അഫ്ഗാൻ ബജറ്റ് തയ്യാറാകുന്നത് . ധനമന്ത്രാലയം അറിയിചിരിക്കുന്നത് അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള ആദ്യ ദേശീയ ബജറ്റ് തയ്യാറാക്കുകയാണെന്നാണ്. എന്നാൽ ബജറ്റിന്റെ വരവ്-ചെലവ് വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. 2022 ഡിസംബർ വരെയുള്ള ബജറ്റാണ് തയ്യാറാക്കുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം ബജറ്റ് വിഹിതം സംബന്ധിച്ച് വെളിപ്പെടുത്തുമെന്നും രാജ്യത്തിന് അകത്തെ വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ബജറ്റ് ഒരുക്കുന്നതെന്നും ധനമന്ത്രാലയ വക്താവ് അഹമദ് വാലി ഹഖ്മൽ പറഞ്ഞു. പട്ടിണിയുടെ മഹാദുരന്തത്തിലേക്ക് അഫ്ഗാൻ പോകുന്നുവെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു .
ഗൾഫ് രാജ്യങ്ങളുടെ മാനുഷിക സഹായമാണ് ഇപ്പോൾ അവർക്ക്കിട്ടുന്നത്. അടുത്തിടെ ഇന്ത്യ മരുന്നുകൾ നൽകി . കഴിഞ്ഞ ഓഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചത്. അതോടെ വിദേശ സാമ്പത്തിക സഹായം നിലച്ചു. അഫ്ഗാന്റേതായി വിദേശത്തുള്ള കോടികളുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തു. ഇവ വിട്ടുതരണമെന്ന് താലിബാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























