3.6 കോടി മുടക്കി ആറ് വയസ്സുകാരിയും സഹോദരങ്ങളും സ്വന്തമാക്കിയത് കിടിലന്‍ വീട്....

3.6 കോടിയുടെ വീട് സ്വന്തമാക്കി ആറ് വയസ്സുകാരിയും സഹോദരങ്ങളും. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് സംഭവം. 6,71,000 ഓസ്‌ട്രേലിയന്‍ ഡോളറാണ് കുട്ടികള്‍ വീട് വാങ്ങാന്‍ സ്വന്തം കയ്യില്‍ നിന്നും എടുത്തത്.
അതായത് 3.6 കോടി രൂപ വരുമിത്. ആറ് വയസ്സുകാരിയായ റൂബി, സഹോദരന്‍ ഗസ്, സഹോദരി ലൂസി മക്ലെലന്‍ എന്നിവരാണ് മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള ക്ലൈഡില്‍ സ്വന്തമായി ഒരു വീട് വാങ്ങിയത്. വീടുകളിലും സ്ഥലങ്ങളിലും നിക്ഷേപം നടത്താറുള്ള വ്യക്തിയാണ് ഇവരുടെ പിതാവ് കാം മക്ലെലന്‍. വസ്തു വാങ്ങാന്‍ ഇദ്ദേഹവും ഇവരെ സഹായിച്ചതായാണ് വിവരം.
' എന്റെ പേര് റൂബി, എനിക്കിപ്പോള്‍ ആറ് വയസ്സായി, ഇന്ന് ഞാന്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പോവുകയാണ്' വീട് വാങ്ങുന്നതിന് മുന്‍പായി റൂബി മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. 2000 ഡോളര്‍ വീതം കുടുംബാംഗങ്ങളില്‍ ചിലരും ഇവര്‍ക്ക് സംഭാവനയായി നല്‍കി.
വീട്ടു ജോലികള്‍ ചെയ്തും, അച്ഛന് അമ്മയ്ക്കും ചെറിയ സഹായങ്ങള്‍ ചെയ്ത് നല്‍കിയുമാണ് കുട്ടികള്‍ ഈ തുക പോക്കറ്റ് മണിയായി സ്വന്തമാക്കിയത്. കുട്ടികളുടെ പേരില്‍ തന്നെയാണ് ഈ വീടും വാങ്ങിയിരിക്കുന്നത്. 10 വര്‍ഷത്തിനുള്ളില്‍ തന്നെ ഈ സ്ഥലത്തിന്റെയും വീടിന്റെയും മൂല്യം ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയാകുമെന്നാണ് പറയുന്നത്.
മക്കള്‍ അവരുടെ ജോലി നന്നായി ചെയ്തുവെന്നും കാം അഭിനന്ദിക്കുന്നു. 2032ല്‍ ഈ സ്ഥലം വിഭജിച്ച് വില്‍പ്പന നടത്തിയ ശേഷം അതിന്റെ ലാഭം എടുക്കാനാണ് സഹോദരങ്ങള്‍ പദ്ധതി ഇടുന്നത്. ഇപ്പോള്‍ തന്നെ കുട്ടികള്‍ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള എല്ലാ കാര്യങ്ങളും ശരിയാക്കി എന്നതില്‍ സന്തുഷ്ടവാനാണെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha
























