മ്യാന്മറിലെ ഖനിയിൽ മണ്ണിടിച്ചിലില്‍; അപകടത്തിൽ ഒരാൾ മരിച്ചു; നൂറിലേറെ പേരെ കാണാതായി

വടക്കന്‍ മ്യാന്മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും നൂറിലേറെ പേരെകാണാതാവുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ച നാലിന് ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന കച്ചിന് സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവര്‍ക്കായി ഖനിയുടെ സമീപത്തെ തടാകത്തിലും തിരച്ചില്‍ നടക്കുന്നുണ്ട്. പരിക്കേറ്റ 25 പേര് ചികിത്സയിലാണ്.
ആഭരണങ്ങളില്‍ പതിക്കുന്ന രത്നക്കല്ലുകളുടെ കേന്ദ്രമായ മ്യാന്മറില് അനധികൃത ഖനനം വ്യാപകമാണ്. കാണാതായവരില്‍ ഏറെയും അനധികൃത ഖനികളിലെ തൊഴിലാളികളാണ്.
https://www.facebook.com/Malayalivartha
























