ഒമൈക്രോണിനേക്കാൾ അതിശക്തൻ "ഡെല്‍മൈക്രോൺ" വരുന്നു തീരാദുരിതം, ആശങ്ക വർധിക്കുന്നു; കോവിഡിന് വീണ്ടും വകഭേദം

ഒമിക്‌റോൺ ആശങ്ക ശക്തമാകുന്നതിനിടെ ആശങ്ക ഉയർത്തി പുതിയ വകഭേദം. ഒമൈക്രോണും ഡെൽറ്റയുമായി സംയോജിപ്പിച്ച് ഡെല്‍മൈക്രോൺ എന്ന വകഭേദമായിരിക്കുകയാണ്. ഡെല്‍മൈക്രോണിന്റെ' അപകടം പല രാജ്യങ്ങളിലും നാശം വിതയ്ക്കുന്നതായാണ് സൂചന. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റ് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും നാശം വിതച്ചുതുടങ്ങിയിട്ടുണ്ട്. ഈ വേരിയന്റിന് മുൻപ് ഡെല്‍റ്റ വകഭേദമാണ് വലിയ ആശങ്ക ഉയർത്തിയത്. അമേരിക്കയിലും യൂറോപ്പിലും വര്‍ദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകള്‍ക്ക് പിന്നില്‍ ഡെല്‍മിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകളുടെ സംയോജനമാണ് ഡെല്‍മൈക്രോണ്‍.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട SARS-CoV-2 ന്റെ ഉയര്‍ന്ന രൂപമാറ്റം സംഭവിച്ച B.1.1.1.529 രൂപമാണ് Omicron. ഈ വകഭേദം കൂടുതല്‍ വേഗത്തില്‍ പടരുകയും രോഗബാധിതനായ വ്യക്തി ഡെല്‍റ്റയേക്കാള്‍ നേരിയ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു. ഇതിലെ മരണനിരക്ക് ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കുറവാണ്. ഡെല്‍റ്റയുടെയും ഒമിക്‌റോണിന്റെയും സംയോജനമാണ് ഡെല്‍മൈക്രോണ്‍. ഇത് അതിവേഗം പടരാന്‍ സാധ്യതയുണ്ട്. ഡെല്‍മൈക്രോണില്‍, ഡെല്‍റ്റയും ഒമിക്‌റോണും ചേര്‍ന്ന് കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നു.
എന്നാൽ ഡെല്‍മൈക്രോണ്‍ എന്ന പേരില്‍ പുതിയ കോവിഡ് വകഭേദം ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏറ്റവും അവസാനമായി കണ്ടെത്തിയ കോവിഡ് വകഭേദം ഒമൈക്രോണാണ്. നവംബറിലാണ് ഇത് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ക്ക് അക്ഷരമാലാക്രമത്തില്‍ ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് പേരിട്ടിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, ഒരു പുതിയ കൊറോണ വൈറസ് വേരിയന്റ് ഉണ്ടെങ്കില്‍ പോലും, അത് 'ഒമൈക്രോണിനെ പിന്തുടരുന്ന അക്ഷരമാലയായിരിക്കും അതായത് പൈ, റോ, സിഗ്മ മുതലായ അക്ഷരങ്ങളില്‍ തുടങ്ങുന്നവയാണ് ഇനി വരുന്നത്.
ലോകാരോഗ്യ സംഘടനയെ കൂടാതെ, യുഎസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും പുതിയ വേരിയന്റ് രൂപപ്പെടുന്നതിന്റെ അവകാശവാദങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇന്ത്യയിലെ കൊവിഡ്-19 നായുള്ള ദേശീയ ടാസ്‌ക് ഫോഴ്സും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഡെല്‍മൈക്രോണ്‍ എന്ന പദവും ഉപയോഗിച്ചിട്ടില്ല.കോവിഡ് 19 സംബന്ധിച്ച് മഹാരാഷ്ട്രയിലെ ടാസാക്ക് ഫോഴ്‌സ് അംഗമായ ഡോക്ടര്‍ ശശാങ്ക് ജോഷിയുടെ വാക്കുകളാണ് ഡെല്‍മൈക്രോണ്‍ എന്ന പേരില്‍ പുറത്ത് വരുന്നത്. ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും ഇരട്ട സ്‌പൈക്കുകളായ ഡെല്‍മൈക്രോണ്‍, യൂറോപ്പിലും യുഎസിലും കേസുകളുടെ ഒരു മിനി സുനാമിക്ക് കാരണമായെന്ന് ഡോഷി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഡോ. ജോഷി സംസാരിക്കുന്നത് അതല്ല.
ഡെല്‍റ്റ, ഒമൈക്രോണ്‍ വേരിയന്റുകള്‍ ഒരു പ്രത്യേക പ്രദേശത്ത് കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന സാഹചര്യത്തെക്കുറിച്ചാണ് ഡോ ജോഷി യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നതെന്ന് കരുതുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍, ഇത് കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമായി കാണാന്‍ സാധിക്കില്ല. അതേസമയം ഒമൈക്രോണ്‍ വകഭേദം കോവിഡ് രോഗികളിലും, ഒരേ പ്രദേശത്ത് അതിവേഗം പടരുന്ന വൈറസാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് വകഭേദങ്ങള്‍ക്ക് യുഎന്‍ ആണ് പേരുകള്‍ നല്‍കുന്നത്. നിരവധി കൂടിയാലോചനകള്‍ക്കും വിപുലമായ അവലോകനങ്ങള്‍ക്കും ശേഷമാണ് പേരിടുന്നത്. ലോകാരോഗ്യ സംഘടനയാണ് വകഭേദങ്ങല്‍ വേരിയന്റുകള്‍ നല്‍കുന്നത്. അത് പിന്നീട് ലോകാരോഗ്യ സംഘടന അവരുടെ വെബ്‌സാറ്റില്‍ പ്രസിദ്ധീകരിക്കുന്നു.
ലോകാരോഗ്യസംഘടന വകഭേദങ്ങല്‍ക്ക് ഈ പേരുകള്‍ നല്‍കുമ്പോള്‍, അത് ശാസ്ത്രീയ നാമങ്ങളും നിലനിര്‍ത്തുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ഒമൈക്രോണ്‍ വകഭേദത്തെ ശാസ്ത്രീയമായി ബി.1.1.529 എന്ന് വിളിക്കുന്നു. അതേസമയം ഡെല്‍മൈക്രോണ്‍ എന്ന ഭീതിക്കിടയിലും ഇന്ത്യയിലെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 300 കടന്നു. രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനംത്തിന്റെ ഭാഗമായി ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കൂടിചേരലുകള്‍ക്ക് ആഘേഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കര്‍ണാടകത്തില്‍ പതു സ്ഥലത്ത് നിന്നുള്ള ആഘോങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























