ഒമിക്രോണ്‍ മൂലം രണ്ട് ദിവസത്തിനിടെ ലോകത്ത് റദ്ദാക്കിയത് 4500 യാത്രാവിമാനങ്ങള്‍, വിമാനങ്ങള്‍ റദ്ദാക്കപ്പെടാന്‍ ഇടയാക്കിയത് പൈലറ്റുമാര്‍ക്കും, മറ്റുജീവനക്കാർക്കും കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തത്, ഇറ്റലി, സ്പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ പുറത്തിറങ്ങുന്നതിന് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

ഒമിക്രോണ്‍ വ്യാപനം തുടരവെ രണ്ട് ദിവസത്തിനിടെ ലോകത്ത് ഏകദേശം 4500 യാത്രാവിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതായി റിപ്പോര്‍ട്ട്.വെള്ളിയാഴ്ചയും ശനിയാഴ്ചയുമായുള്ള കണക്കാണിത്. ക്രിസ്തുമസ് വാരാന്ത്യ യാത്രക്കായി ഒരുങ്ങിയ ആയിരക്കണക്കിന് പേരുടെ യാത്ര ഇതോടെ തടസ്സപ്പെട്ടു. റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ നാലിലൊന്നും യുഎസിലാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ സമീപ ദിവസങ്ങളിലായി കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
പൈലറ്റുമാര്‍, മറ്റുജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് മിക്കവാറും വിമാനങ്ങള്‍ റദ്ദാക്കപ്പെടാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റുവകഭേദങ്ങളെ അപേക്ഷിച്ച് ഓമിക്രോണ്‍ കൂടുതല്‍ അപകടകാരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കേസുകള്‍ ക്രമാതീതമായി കൂടുന്നത് ആശങ്കക്കയ്ക്കിടയാക്കുന്നുണ്ട്.
കേസുകള്‍ കുതിച്ചുയര്‍ന്നതോടെ യൂറോപ്പില്‍ നിയന്ത്രണം കര്‍ശനമാക്കിത്തുടങ്ങിയിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ പുറത്തിറങ്ങുന്നതിന് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ക്രിസ്മസ് ദിനത്തിന് ശേഷം മിക്ക യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണത്തിലേക്ക് കടക്കുമെന്ന് ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























