Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

‘അമേരിക്കയിൽ ചിലർക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തിൽ ഏർപ്പെട്ടാൽ കൊള്ളാമെന്നുണ്ട്’കൊലവിളിയുമായി ചൈന ഷിയുടെ അടിവേര് മാന്താൻ ബൈഡൻ കളത്തിലിറങ്ങുമോ?

27 DECEMBER 2021 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

അമേരിക്കക്കെതിരെ ശക്തമായ പ്രകോപനവുമായി ചൈന. നിലവിൽ അമേരിക്കയുമായി ഒരു പുതിയ ശീത യുദ്ധമുണ്ടായാൽ തങ്ങൾ തോൽക്കില്ലെന്നും, പഴയ സോവിയറ്റ് യൂണിയനല്ല ഇപ്പോഴത്തെ ചൈനയെന്നും അമേരിക്കയിലെ ചൈനീസ് അംബാസിഡർ പ്രഖ്യാപിച്ചു.ഈയടുത്ത് നടന്ന ഒരു അഭിമുഖത്തിൽ, അമേരിക്കയിലെ ചൈനീസ് സ്ഥാനപതി ക്വിൻ ഗാങ്ങാണ് പ്രകോപനപരമായ ഈ പരാമർശം ഉന്നയിച്ചത്. പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം കവർ ചെയ്യുമ്പോൾ തന്നെയായിരുന്നു ഈ പരാമർശം.

 

‘അമേരിക്കയിൽ ചിലർക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തിൽ ഏർപ്പെട്ടാൽ കൊള്ളാമെന്നുണ്ട്’ എന്ന ആമുഖത്തോടെയാണ് ക്വിൻ സംഭാഷണം ആരംഭിച്ചത്. എന്നാൽ,സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയല്ല ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും, നൂറ് വർഷത്തിന്റെ പിൻബലവും പാരമ്പര്യവും നിങ്ങളുടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്നും ക്വിൻ ഗാങ്ങ് പറഞ്ഞു.അമേരിക്കയുടെ മൂന്നാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈനയെന്ന് പ്രഖ്യാപിച്ച ക്വിൻ, ഈ വർഷത്തെ അധിക വ്യാപാരം മാത്രം 700 ബില്യനിലധികമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അമേരിക്ക-ചൈന ബന്ധം ഉലയുന്നതിനിടയ്‌ക്ക്, യു.എസിന്റെ യുദ്ധ സന്നാഹങ്ങളുടെ മാതൃകയുണ്ടാക്കി ചൈനീസ് സൈന്യം പരിശീലിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെഇതിരുന്നു. ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാവുന്ന തരത്തിലാണ് ചൈനയുടെ നീക്കങ്ങൾ. യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധക്കപ്പലുകളുടെയും മാതൃകയുണ്ടാക്കിയാണ് ചൈനയുടെ പരിശീലനം നടന്നത്. ഷിൻഷിയാങ് പ്രവിശ്യയിലെ താക്‌ലമക്കാൻ മരുഭൂമിയിൽ നടത്തുന്ന പരിശീലനത്തിന്റെ ഉപഗ്രഹചിത്രങ്ങൾ യു.എസ്. ബഹിരാകാശ സാങ്കേതികകമ്പനിയായ മാക്‌സറാണ് പുറത്തുവിട്ടത്.

 

മരുഭൂമിയിലെ സൈന്യത്തിന്റെ പുതിയ പരിശീലനകേന്ദ്രത്തിൽ അമേരിക്കയുടെ ഒരു വിമാനവാഹിനിക്കപ്പലിന്റെയും രണ്ട് മിസൈൽവേധ കപ്പലിന്റെയും മാതൃകകളാണ് നിർമിച്ചിട്ടുള്ളത്. ആറ് മീറ്റർ വീതിയുള്ള ഒരു റെയിൽ സംവിധാനവും അതിലൊരു കപ്പലിനോട് സാമ്യമുള്ള ടാർഗെറ്റ് ഘടിപ്പിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ചലിക്കുന്ന ഒരു കപ്പലിനെ അനുകരിക്കാൻ ഇത് ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

 

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉലച്ചിലുകളിൽ യുദ്ധസാദ്ധ്യത മുന്നിൽ കണ്ടാണോ ചൈനയുടെ ഈ നീക്കമെന്നാണ് ലോകരാജ്യങ്ങൾ സാകൂതം വീക്ഷിക്കുന്നത്. തെക്കൻ ചൈനക്കടൽ, തായ്‌വാൻ വിഷയങ്ങളിൽ അമേരിക്കയും ചൈനയും രണ്ടു ധ്രുവങ്ങളിലാണ്.

 

എന്നാൽ, വാർത്തകൾ പുറത്തു വന്നിട്ടും അതിനോടൊന്നും ചൈനയുടെ ഭാഗത്ത് നിന്നും ഇതുവരെയും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.ചൈനയുടെ സൈന്യത്തെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 2020 ജൂലായിൽ ചൈന പരീക്ഷണാർത്ഥം വിക്ഷേപിച്ച ആറ് ഡി.എഫ് കപ്പൽവേധ ബാലിസ്റ്റിക് മിസൈലുകൾ തെക്കൻ ചൈനക്കടലിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഈ വർഷമാദ്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം, അയൽ രാജ്യങ്ങളെല്ലാം ചൈനയുടെ ഈ പരിശീലന നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി ചൈന മാറിയ സാഹചര്യത്തിൽ ചൈനയുടെ വെല്ലുവിളി കാര്യമായി തന്നെ അമേരിക്ക ഇടുമെന്നത് ഉറപ്പാണ്. സമ്പത്തില്‍ ഏറെക്കാലം മുന്നിലായിരുന്ന അമേരിക്കയെ കടത്തിവെട്ടിയാണ് ചൈനയുടെ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തി. 2000ല്‍ വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ സമ്പത്ത്. നിലവില്‍ ലോക സമ്പത്തിലെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈവശമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends