Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന.....

30 DECEMBER 2021 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഇലോണ്‍മസ്‌കിന്റെ സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന. സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ചൈനയുടെ ടിയാങ്‌ഗോങ് നിലയത്തിന് അപകട ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്.

 

ചൈനയുടെ മൂന്ന് സഞ്ചാരികള്‍ ഇപ്പോള്‍ ടിയാങ്‌ഗോങിലുണ്ട്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ നിലയം നീക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാനപരമായ ബഹിരാകാശ ഉപയോഗത്തിന് വേണ്ടിയുള്ള യുഎന്‍ കമ്മിറ്റിയെ ചൈന സമീപിച്ചത് .

 

ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാന്‍ യുഎസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചൈനീസ് വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. 1967 ലെ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടുവെന്നും ഷാവോ ആരോപിക്കുന്നു. അതേസമയം ബെയ്ജിങിലെ അമേരിക്കന്‍ എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ ബഹിരാകാശ നിലയത്തിന് സമീപം രണ്ട് തവണ സ്‌പേസ് എക്സ് ഉപഗ്രഹങ്ങൾ എത്തിയതായി വെളിപ്പെടുത്തി ചൈന. ഐക്യരാഷ്ട്രസഭക്ക് നൽകിയ റിപ്പോർട്ടിലാണ് ജൂലായ് ഒന്നിനും ഒക്ടോബർ 21നുമാണ് സ്‌പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ചൈനീസ് ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.

 

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതരായെന്നും ചൈന അറിയിച്ചു. അതേ സമയം സ്‌പേസ് സ്‌റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ചതുൾപ്പെടെ ഈ വർഷത്തെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

 

ഏകദേശം 30,000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റും പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിനാശകരമായ ബഹിരാകാശ കൂട്ടിയിടികളുടെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് രാജ്യങ്ങൾ ഡേറ്റകൾ പങ്കിടേണ്ടത് അത്യാവശ്യമാണ്. സ്‌പേസ് എക്സ് മാത്രം സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ശൃംഖലയ്ക്കായി ഏകദേശം 1,900 ഉപഗ്രഹങ്ങൾ ഇതുവരെ വിന്യസിച്ചിട്ടുണ്ട്.

 

ചൈനയുടെ ഏറെകാലത്തെ പരിശ്രമ ഫലമായാണ് വീണ്ടും ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ സാധിച്ചത്. അമേരിക്കയുടെ മുഖ്യ എതിരാളിയായതിനാല്‍ തന്നെ ഇത് ചൈനയുടെ അഭിമാന പദ്ധതികൂടിയാണ്. അമേരിക്കയുടെ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ഘട്ടം ഘട്ടമായ വികസന പ്രവര്‍ത്തനങ്ങളും ടിയാങ്‌ഗോങില്‍ നടക്കേണ്ടതുണ്ട്.

ഏപ്രിലിലാണ് ടിയാങ്‌ഗോങ് വിക്ഷേപിച്ചത്. 90 ദിവസം ചിലവഴിച്ച ആദ്യ ഗവേഷക സംഘം സെപ്റ്റംബറില്‍ ഭൂമിയില്‍ തിരിച്ചെത്തുകയും ആറ് മാസത്തെ ഉദ്യമത്തിനായി രണ്ട് പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം ഒക്ടോബര്‍ 16 ന് നിലയത്തില്‍ എത്തുകയും ചെയ്തു. 2000 സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. എന്നാല്‍ ഭൂമിയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന ഈ ഉപഗ്രങ്ങള്‍ ബഹിരാകാശ നിരീക്ഷണത്തിനും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തിനും മറ്റും പലവിധ ഭീഷണികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന ആരോപണമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends