Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

നാലാമത്തെ വയസില്‍ കുടുംബത്തില്‍ നിന്ന് പിരിഞ്ഞു; ഓര്‍മയിലുണ്ടായിരുന്ന വീടിന്റെ ഭൂപടം വരച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; നീണ്ട മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തെ കണ്ടെത്തി യുവാവ്

01 JANUARY 2022 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ലി ജിംഗ്വെ എന്ന യുവാവിന്റെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം മുഴുവനുമിപ്പോള്‍. ലി ജിംഗ്വെയെ തന്റെ നാലാമത്തെ വയസില്‍ ഒരാള്‍ കൂട്ടിക്കൊണ്ടു പോയതാണ്.

അങ്ങനെ തന്റെ കുടുംബത്തെ കണ്ടെത്താന്‍ ഓര്‍മയിലുള്ള സ്ഥലത്തിന്റെ മാപ്പ് വരച്ച് അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഈ യുവാവ്. പോസ്റ്റ് ചൈനീസ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിന് തന്റെ കുടുംബത്തെ കണ്ടെത്താനും കഴിഞ്ഞു.




33 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ അയാള്‍ തന്റെ സ്വന്തം അമ്മയെ കണ്ടുപിടിച്ചു. തന്നെ കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് ആരോ കൊണ്ടുപോയതാണെന്ന് അവന് അറിയാമായിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കളുടെ പേരുകളോ തന്റെ ഗ്രാമമോ യഥാര്‍ഥ പേരോ ഒന്നും അവന് ഓര്‍മ്മയില്ലായിരുന്നു. ദത്തെടുത്ത മാതാപിതാക്കളില്‍ നിന്ന് വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും ദേശീയ ഡാറ്റാബേസിലേക്ക് അവന്റെ ഡിഎന്‍എ നല്‍കാത്തതിനാലും തന്റേതായ രീതിയില്‍ അന്വേഷണം തുടങ്ങാന്‍ ലി തീരുമാനമെടുക്കുകയായിരുന്നു.

ഡിസംബര്‍ 24 -ന് ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനില്‍ ലി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ കുട്ടിക്കാലത്തെ വീടിന്റെ ഓര്‍മ്മയില്‍ നിന്ന് വരച്ച ഒരു ഭൂപടം ആയിരുന്നു അയാള്‍ പോസ്റ്റ് ചെയ്തത്. ഒരു സ്‌കൂള്‍, മുളങ്കാട്, ഒരു ചെറിയ കുളം തുടങ്ങിയവയെല്ലാം അതിലുണ്ടായിരുന്നു. ഞാന്‍ അവന്റെ വീട് കണ്ടെത്തുന്ന ഒരു കുട്ടിയാണ്. 1989 -ല്‍ എനിക്ക് ഏകദേശം നാല് വയസുള്ളപ്പോള്‍ ഒരു അയല്‍ക്കാരന്‍ എന്നെ ഹെനാനിലേക്ക് കൊണ്ടുപോയി- അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. 'ഇത് ഞാന്‍ ഓര്‍മ്മയില്‍ നിന്ന് വരച്ച എന്റെ വീടിന്റെ പ്രദേശത്തിന്റെ ഭൂപടമാണ്' എന്നും ലി വിഡിയോയില്‍ വിശദീകരിച്ചു.



അധികാരികളുടെയും മറ്റും സഹായത്തോടെ ലിയുടെ ജന്മദേശം യുനാനിലെ ഒരു പര്‍വത നഗരമായ ഷാതോങ്ങാണ് എന്ന് സ്ഥിരീകരിച്ചു. ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ഹെനാന്‍ പ്രവിശ്യയിലെ ലങ്കാവോ കൗണ്ടിയിലെ ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ചിരുന്ന ഒരു കുടുംബത്തിന് ലിയെ വില്‍ക്കുകയായിരുന്നു. ലിയുടെ കഥ പെട്ടെന്ന് മാധ്യമങ്ങളുടെയും പ്രാദേശിക അധികാരികളുടെയുമൊക്കെ ശ്രദ്ധ ആകര്‍ഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവന്റെ അമ്മയാകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന യുനാനിലെ ഒരു സ്ത്രീ ഉള്‍പ്പെടെ, കുടുംബാംഗങ്ങളുമായി അദ്ദേഹത്തിന് ബന്ധപ്പെടാന്‍ സാധിച്ചു.

സ്ത്രീയുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തില്‍ ആണ്‍കുട്ടിയായിരിക്കുമ്പോള്‍ ഗോവണിയില്‍ നിന്ന് വീണപ്പോള്‍ അവന്റെ താടിയിലുണ്ടായ ഒരു പാട് അവര്‍ കൃത്യമായി പറഞ്ഞു. അടുത്തത് ഡിഎന്‍എ ടെസ്റ്റുകള്‍ ആയിരുന്നു. ഡിസംബര്‍ 28 -ന് ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയത്തിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ഓഫീസിന്റെ ഡൂയിന്‍ അക്കൗണ്ട് ഇരുവരും തമ്മില്‍ ബന്ധമുണ്ട് എന്നും അമ്മയാണ് എന്നും സ്ഥിരീകരിച്ചു. ലിയെയും അമ്മയെയും ശനിയാഴ്ച വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവന്റെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.



അതേസമയം ലിയെ വീട്ടില്‍ നിന്നും ചെറിയ പ്രായത്തില്‍ മാറ്റിയതിനോട് പലരും രോഷം പ്രകടിപ്പിച്ചു. ഭര്‍ത്താവും രണ്ട് കുട്ടികളും 11 വയസുള്ള പേരക്കുട്ടിയും അടക്കം നിരവധി കുടുംബാംഗങ്ങളുടെ മരണം കാണേണ്ടിവന്ന ലിയുടെ അമ്മയുടെ ദുരവസ്ഥയില്‍ മറ്റുള്ളവര്‍ സഹതപിച്ചു. എന്തൊക്കെയാണെങ്കിലും കുടുംബത്തെ കണ്ടെത്താനായതിലുള്ള സന്തോഷത്തിലാണ് ലി ഇപ്പോള്‍.

നീണ്ട മുപ്പത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്, ആഗ്രഹത്തിന്റെ എണ്ണമറ്റ രാത്രികള്‍, ഒടുവില്‍ ഓര്‍മ്മയില്‍ നിന്ന് കൈകൊണ്ട് വരച്ച ഒരു ഭൂപടം, ഇത് 13 ദിവസങ്ങള്‍ക്ക് ശേഷം തികഞ്ഞ മോചനത്തിന്റെ നിമിഷമാണ്' ലി തന്റെ ഡൂയിന്‍ പ്രൊഫൈലില്‍ കുറിച്ചു. 'എന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കാന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ലി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends