ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കുടുങ്ങിയത് 20 വര്‍ഷമായി പോലീസിനെ വട്ടം കറക്കിക്കൊണ്ടിരുന്ന പിടികിട്ടാപ്പുള്ളി
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കുടുങ്ങിയത് 20 വര്‍ഷമായി പോലീസിനെ വട്ടം കറക്കിക്കൊണ്ടിരുന്ന പിടികിട്ടാപ്പുള്ളി. ഇറ്റലിയിലെ പൊലീസ് ഡിപ്പാര്ട്ട്മെന്റിനെയൊന്നാകെ 20 വര്‍ഷമായി വട്ടം കറക്കിക്കൊണ്ടിരുന്ന പിടികിട്ടാപ്പുള്ളി ജയോ അക്കീനോ ഗാമനോയെയാണ് ഒടുവില്‍ പിടികൂടിയത്. ഇതിന് അവര്‍ നന്ദി പറയുന്നതോ മറ്റാരോടുമല്ല, ഗൂഗിളിനോട്. ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ എന്ന സേവനമാണ് സ്പെയിനില്‍ സ്ഥിര താമസമാക്കിയ ഗാമനോയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
ഇറ്റലിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും കൊലക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയുമായിരുന്ന ഗമനോ പ്രതിയുമായ ഗാമനോ 2002ലാണ് റോമിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് പടിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഗാമനോയെ പിടികൂടാനായില്ല. എന്നാല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആയിരുന്നു ഗാമനോയുടെ കൃത്യമായ ലെക്കേഷന്‍ കണ്ടെത്താന്‍ യാദൃച്ഛികമായി പൊലീസിനെ സഹായിച്ചത്.
പിടിക്കപ്പെട്ടന്നറിഞ്ഞ ഗാമനോ 'നിങ്ങള്‍ എന്നെ എങ്ങനെ കണ്ടെത്തി 10 വര്‍ഷമായി ഞാന്‍ എന്റെ കുടുംബാംഗങ്ങളെ പോലും വിളിച്ചിട്ടില്ലെന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. മാനുവല്‍ എന്ന് പേര് മാറ്റിയ ഗാമനോ സ്പെയിനില്‍ വിവാഹം കഴിച്ച് പാചകക്കാരനായി ജോലി ചെയ്യുകയും ഒപ്പം പഴക്കടയും നടത്തി വരുമ്ബോഴാണ് ഗൂഗിള്‍ ജീവിതത്തില്‍ വില്ലനായെത്തിയത്.
ഗൂഗിള്‍ മാപ്പിലൂടെ ആക്സസ് ചെയ്യാവുന്ന നാവിഗേഷന്‍ ടൂള്‍, ഗാലപാഗറിലെ 'മാനുസ് ഗാര്ഡന്' എന്ന പഴക്കടയ്ക്ക് പുറത്ത് സംസാരിച്ചുകൊണ്ടിരുന്ന രണ്ട് ആളുകളുടെ ചിത്രം പകര്‍ത്തിയിരുന്നു. അതിലൊരാള്‍ക്ക് ഗാമനോയുമായി സാമ്യമുണ്ടെന്ന് പൊലീസ് മനസിലാക്കി. അതിന് തൊട്ടടുത്ത് തന്നെയുള്ള മാനുസ് കിച്ചണ്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഷെഫിന്റെ വേഷം ധരിച്ചുകൊണ്ടുള്ള സ്വന്തം ചിത്രം ഗാമനോ പോസ്റ്റ് ചെയ്തതോടെ പൊലീസ് ഉറപ്പിച്ചു.
https://www.facebook.com/Malayalivartha