Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ദിവസേന പറന്നുയരുന്നത് ആയിരക്കണക്കിന് ‘പ്രേതവിമാനങ്ങൾ‘; ശമനമില്ലാതെ മഹാമാരി; ഇത് ഭൂമിക്ക് വലിയ ദോഷം

08 JANUARY 2022 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കൊവിഡ് മഹാമാരിയും ഒമിക്രോൺ വകഭേദവും വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രേതവിമാനങ്ങൾ ചർച്ചയാകുന്നു. യൂറോപ്പില്‍ ഉടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി ആയിരക്കണക്കിന് വിമാനങ്ങള്‍ യാത്രികരില്ലാതെ ശൂന്യമായിട്ടാണ് പറന്നുയരുന്നതെന്നും ലാന്‍ഡ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവയാണ് പ്രേതവിമാനങ്ങൾ എന്നറിയപ്പെടുന്നത്. കനത്ത നഷ്‍ടം സഹിച്ചുകൊണ്ടുള്ള ഈ ശൂന്യമായ പറക്കലുകള്‍ക്ക് വിമാനക്കമ്പനികളെ പ്രേരിപ്പിക്കുന്നത് കൊവിഡ് മഹാമാരിയെ നേരിടാന്‍ യൂറോപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ്. ഒരു വിമാനക്കമ്പനിക്ക് അതിന്റെ ‘സ്ലോട്ടുകൾ’, അതായത് ഒരു നിശ്ചിത സമയത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനോ ഇറങ്ങാനോ അനുവദിക്കുന്ന സമയ സ്ലോട്ടുകൾ നിലനിർത്തുന്നതിന് അവർ സാധാരണയായി അവരുടെ ഷെഡ്യൂൾ ചെയ്‍ത ഫ്ലൈറ്റുകളുടെ 80 ശതമാനം എങ്കിലും സര്‍വ്വീസ് നടത്തണം.

 

എന്നാല്‍ കൊറോണ വൈറസ് വ്യാപനവും നിയന്ത്രണങ്ങളും കാരണം ഇത് 50 ശതമാനമായി കുറഞ്ഞു. അതായത് വിമാനത്തിൽ ആരും ഇല്ലെങ്കിൽപ്പോലും, വിമാനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്ഥലമോ യാത്രക്കാരോ ഇല്ലെങ്കിലും പറന്നുയരണം എന്നാണ്. അങ്ങനെ ചെയ്‍തില്ലെങ്കില്‍ വിമാനം പ്രവർത്തിപ്പിക്കാനുള്ള വിമാനക്കമ്പനികളുടെ അവകാശങ്ങൾ നഷ്‌ടപ്പെടും. ഈ സാഹചര്യത്തിലാണ് സാമ്പത്തിക- പാരിസ്ഥിതിക ആഘാതങ്ങൾ സഹിച്ച് വിമാനക്കമ്പനികൾ ഈ പാഴ്ചെലവിന് മുതിരുന്നത്. ശൈത്യകാലം അവസാനിക്കുന്നതിന് മുമ്പ് ഇനിയും ആയിരക്കണക്കിന് വിമാനങ്ങള്‍ ഇതേ രീതിയില്‍ പറന്നുയരാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വിമാനക്കമ്പനിക്ക് അതിന്റെ 'സ്ലോട്ടുകൾ', അതായത് ഒരു നിശ്ചിത സമയത്ത് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനോ ഇറങ്ങാനോ അനുവദിക്കുന്ന സമയ സ്ലോട്ടുകൾ നിലനിർത്തുന്നതിന് അവർ സാധാരണയായി അവരുടെ ഷെഡ്യൂൾ ചെയ്‍ത ഫ്ലൈറ്റുകളുടെ 80 ശതമാനം എങ്കിലും സര്‍വ്വീസ് നടത്തണം.

എന്നാല്‍ കൊറോണ വൈറസ് പാൻഡെമിക്കും നിയന്ത്രണങ്ങളും കാരണം ഇത് 50 ശതമാനമായി കുറഞ്ഞു. എയർപോർട്ട് കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും എയർ ട്രാഫിക് സംഘടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് 1990-കളിൽ 'സ്ലോട്ട് റൂൾ' നിലവിൽ വന്നതെന്ന് ഒരു മുൻ എയർലൈൻ പൈലറ്റായ വാൾഡോ സെർദാൻ ബെല്‍ജിയന്‍ മാധ്യമമായ RTBF-നോട് വിശദീകരിച്ചു. "1990-കളുടെ തുടക്കത്തിൽ യൂറോപ്പ് ഒരു നിയന്ത്രണം പുറപ്പെടുവിച്ചു, കാര്യക്ഷമത വർദ്ധിപ്പിക്കാനും എയർലൈനുകൾ അവരുടെ ഉടമസ്ഥതയിലുള്ള സ്ലോട്ടുകളുടെ 80 ശതമാനം എങ്കിലും ഉപയോഗിക്കാൻ നിർബന്ധിതരാക്കാനുമെന്നാണ് " അദ്ദേഹം പറയുന്നത്. ഒരു തടസവും സൃഷ്‍ടിക്കാതെ കഴിയുന്നത്ര വിമാനക്കമ്പനികളോ വിമാനങ്ങളോ വിമാനത്താവളത്തിലേക്ക് വരാൻ കഴിയുന്ന തരത്തിൽ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ നിയമം അനുസരിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കഴിയുന്നുണ്ടെന്നും സെർദാൻ പറഞ്ഞു. സ്ലോട്ടുകൾക്കായി കമ്പനികൾ തമ്മിൽ മത്സരമുണ്ടെന്നും അവ വിലപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


സ്ലോട്ടുകളുടെ വിഹിതം ഓരോ വർഷവും ഓരോ രാജ്യത്തും ഒരു അതോറിറ്റി പരിശോധിക്കുന്നു. ഇതിനായി എയർലൈന്‍ കമ്പനികളും വിവധ എയർപോർട്ടുകളുടെ അധികൃതരും ഉൾപ്പെടുന്ന ചർച്ചകൾ നടക്കും. നിശ്ചിത അലോക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി നിലവിലുള്ള സ്ലോട്ടുകൾ നിലനിർത്താനും പുതിയവയ്ക്കായി അവകാശവാദം ഉന്നയിക്കാനും എയർലൈന്‍ കമ്പനികൾക്ക് സാധിക്കും. ഒരു വിമാനത്താവളത്തിൽ ഉപയോഗിക്കാത്ത സ്ലോട്ടുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ മറ്റ് എയർലൈനുകൾക്ക് നൽകാം. ഒന്നുകിൽ വിമാനത്താവളത്തിൽ ഇതിനകം പ്രവർത്തിക്കുന്ന വിമാനക്കമ്പനികള്‍ക്കോ അല്ലെങ്കില്‍ അവിടെ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന മറ്റുള്ളവർക്കോ ഇത്തരം സ്ലോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ ഈ സമയ സ്ലോട്ടുകൾ വിലയേറിയതും വർദ്ധിച്ചുവരുന്ന അപൂർവമായതുമായ ഒരു വസ്‍തുവാണ്. പ്രത്യേകിച്ചും ബ്രസൽസ്, പാരീസ് അല്ലെങ്കിൽ ഫ്രാങ്ക്ഫർട്ട് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഇവയ്ക്ക വിലയേറും. ഇവിടങ്ങളില്‍ ലഭ്യമായ സമയത്തേക്കാൾ കൂടുതൽ അപേക്ഷകരുണ്ട് എന്നത് തന്നെ മുഖ്യ കാരണം.

1923 മുതൽ 2001 വരെ ബെൽജിയത്തിന്റെ ദേശീയ വിമാനക്കമ്പനിയായിരുന്ന സബേന പാപ്പരായപ്പോൾ, ലണ്ടൻ വിമാനത്താവളങ്ങളിൽ അതിന്റെ ഉടമസ്ഥതയിലുള്ള സ്ലോട്ടുകൾ വലിയ വിലയ്ക്ക് വിറ്റുപോയിരുന്നു. സബേനയുടെ ചാരത്തിൽ നിന്ന് ബ്രസൽസ് എയർലൈൻസ് സൃഷ്‍ടക്കപ്പെട്ടപ്പോൾ, സബേനയ്ക്ക് ആഫ്രിക്കയിൽ ഉണ്ടായിരുന്ന അമൂല്യമായ സ്ലോട്ടുകൾ നിലനിർത്താൻ അതിന്റെ മാനേജ്മെന്റ് ആഗ്രഹിച്ചു. അത് ഇന്നും ശക്തമായ വിൽപ്പന കേന്ദ്രമായി തുടരുന്നു. ബ്രസൽസ് എയർലൈൻസിന് ഉണ്ടായിരുന്ന ഈ സ്ലോട്ടുകൾ തന്നെയാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ലുഫ്‍താൻസയെ താൽപ്പര്യപ്പെടുത്തിയതിന്റെ കാരണങ്ങളില്‍ ഒന്നും. ചില എയർലൈനുകൾ സ്ലോട്ടുകൾ വില്‍ക്കാറുണ്ട്. ചില രാജ്യങ്ങളിലോ വിമാനത്താവളങ്ങളിലോ അവ വിൽക്കാനും വാങ്ങാനും കഴിയും.

വമ്പന്‍ തുകയാണ് ഇത്തരം വില്‍ക്കലിനും വാങ്ങലുകള്‍ക്കുമായി പല വിമാനക്കമ്പനികളും മുടക്കുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് മാഹാമാരി യാത്രകളെ മന്ദഗതിയിലാക്കിയിരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്ലോട്ടിന്‍റെ ഉടമസ്ഥാവകാശം നിലനിർത്തുന്നതിനു വേണ്ടി ആളില്ലാത്ത വിമാനങ്ങള്‍ പറത്തുന്ന നടപടിയെ വിമർശകർ ചോദ്യം ചെയ്യുന്നു. ഇങ്ങനെ ശൂന്യമായ ഫ്ലൈറ്റുകൾ പറത്താൻ എയർലൈനുകളെ നിർബന്ധിക്കാതിരിക്കുന്നതാണ് ഭൂമിക്ക് നല്ലതെന്നും വിമർശകർ പറയുന്നു. ആരോഗ്യ സാഹചര്യം ഇതുപോലെ അല്ലായിരുന്നുവെങ്കിൽ ഈ വിമാനങ്ങൾ യാത്രക്കാരുമായി സാധാരണ രീതിയിൽ പറക്കുമായിരുന്നെങ്കിൽപ്പോലും മലിനീകരണം ഉണ്ടാകുമായിരുന്നു. എന്നാല്‍ അതുപോലെ അല്ല ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends