ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ല; വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ! കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി ബ്രിട്ടന്‍, ബ്രിട്ടനില്‍ ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് വന്നുവെന്നും അതിനാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധര്‍

ഒമിക്രോൺ ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അതോടൊപ്പം തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനില്‍ ഭൂരിഭാഗം ആളുകള്‍ക്കും കൊവിഡ് വന്നുവെന്നും അതിനാല്‍ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. കൂടാതെ ബൂസ്റ്റര്‍ ഡോസ് ക്യാംപെയിന്‍ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
തത്ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരന്നതായിരിക്കും. ഇത് മാര്‍ച്ചിനപ്പുറം നീട്ടില്ലെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറയുകയുണ്ടായി.
അതേസമയം, അടുത്ത 6 – 8 ആഴ്ചകൾക്കുള്ളിൽ യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേരെ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചേക്കാമെന്നു ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലജ് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ഈ മാസം ആദ്യവാരം മാത്രം 70 ലക്ഷം കേസുകളാണു യൂറോപ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ, ബ്രിട്ടനിലെ ആദ്യ ലോക്ഡൗൺ കാലയളവിൽ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ മദ്യസൽക്കാരം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വെട്ടിലായിരിക്കുകയാണ്. ബോറിസിന്റെ പഴ്സനൽ സെക്രട്ടറി പാർട്ടിക്കു ക്ഷണിച്ചുകൊണ്ട് അയച്ച മെയിലുകൾ പുറത്തായതോടെയാണ് ഇത്തരത്തിൽ വാദങ്ങൾ തുടങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























