ടിക്കറ്റ് നിരക്കിൽ മൂന്ന് മടങ്ങ് വർധന; ഗൾഫ് രാജ്യങ്ങൾ വീണ്ടും യാത്രാ നിയന്ത്രണങ്ങളിലേക്കോ; പ്രവാസികൾക്ക് വീണ്ടും ദുരിതകാലം

കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കയിൽ പ്രവാസികളുടെ തിരിച്ചുപോക്ക് കൂടിയതോടെ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നു മടങ്ങ് വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നെല്ലാം വർദ്ധനവുണ്ട്. നോൺസ്റ്റോപ്പ്, യാത്രാസമയം, തീയതി അനുസരിച്ച് നിരക്ക് കൂടും. കൊവിഡ് തരംഗം ഭയന്ന് പെട്ടെന്ന് ഗൾഫിലെത്താനാണ് പ്രവാസികളുടെ ശ്രമം. തിരിച്ച് യാത്രക്കാർ കുറവായതിനാൽ കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും.താരതമ്യേന കുറഞ്ഞ നിരക്ക് എയർ ഇന്ത്യയിലാണെങ്കിലും അതുതന്നെ ഏറെ കൂടുതലാണ്. പ്രവാസികൾ ഏറെയുള്ള സൗദിയിലെ റിയാദിലേക്ക് ഈ മാസം 21ന് 46,687 രൂപയാണ് കോഴിക്കോട് നിന്നുള്ള നിരക്ക്.
അതേദിവസം റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് 17,688 രൂപ മതി. സൗദിയിലും യു.എ.ഇയിലുമാണ് ഗൾഫ് പ്രവാസികളിൽ ഏറെയും. ഇന്ത്യയിൽ കൊവിഡ് വർദ്ധിച്ചപ്പോൾ സൗദിയും യു.എ.ഇയും മാസങ്ങളോളം യാത്ര വിലക്കിയിരുന്നു. കൊവിഡ് ബാധിതരുടെ വലിയ വർദ്ധനവിൽ ഇരുരാജ്യങ്ങളും ആശങ്കയിലാണ്. വാക്സിനെടുക്കാത്തവർക്ക് യു.എ.ഇ വിദേശയാത്ര വിലക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസിലെ നിരക്ക്കോഴിക്കോട് - ദുബായ്: 16,962ദുബായ് - കോഴിക്കോട്: 6,205കൊച്ചി - അബുദാബി: 15,089അബുദാബി - കൊച്ചി: 7,112കോഴിക്കോട് - അൽഐൻ: 19,272അൽഐൻ - കോഴിക്കോട് : 8,063തിരുവനന്തപുരം - ഷാർജ: 18,664ഷാർജ - തിരുവനന്തപുരം: 7,112കോഴിക്കോട് - ദമാം: 41,987ദമാം - കോഴിക്കോട് : 11,731കൊച്ചി - ദോഹ: 21,857ദോഹ- കൊച്ചി: 8,487കൊച്ചി - മസ്ക്കറ്റ്: 36,191മസ്ക്കറ്റ് - കൊച്ചി: 11,658കണ്ണൂർ - കുവൈറ്റ്: 22,115കുവൈറ്റ് - കണ്ണൂർ: 10,524 എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.
കേരളത്തിലെ ഏഴ് ദിവസത്തെ ക്വാറൈൻറനും ഉയർന്ന വിമാന നിരക്കും കാരണം ഒമാനിൽനിന്നുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതായുളള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൈൻറൻ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഹൃസ്വകാല യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽനിന്ന് തിരിച്ചെത്തുന്നവർക്ക് ഒമാനിലും ക്വാറൈൻറൻ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പലരും ആശങ്കപ്പെടുന്നത്.കേരളത്തിൽനിന്ന് മസ്‌കത്തിലേക്കും സലാലയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ ഉയർന്നിരിക്കുകയാണ്.
മസ്‌കത്തിൽനിന്ന് കേരള സെക്ടറിലേക്ക് താരതമ്യേന നിരക്ക് കുറവാണെങ്കിലും തിരിച്ച് മസ്‌കത്തിലേക്ക് മാർച്ച് അവസാനം വരെ ഉയർന്ന നിരക്കുകൾ തന്നെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള വിമാന കമ്പനികൾ ഈടാക്കുന്നത്. വരുന്ന ദിവസങ്ങളിൽ മസ്‌കത്തിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളിലേക്ക് 80ൽ താഴെയാണ് ടിക്കറ്റ് നിരക്കുകൾ. എന്നാൽ, കേരളത്തിൽനിന്ന് തിരിച്ചു വരണമെങ്കിൽ എയർ ഇന്ത്യ എക്പ്രസിന് 150 റിയാലിൽ കൂടുതൽ നൽകേണ്ടി വരും. ചില ദിവസങ്ങളിൽ ഇത് 200 റിയാൽ കടക്കുന്നുമുണ്ട്. നാട്ടിൽനിന്ന് തിരിച്ചു വരുന്നരിൽനിന്ന് ഈടാക്കുന്ന ഈ ഉയർന്ന നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. അതിനാൽ താഴ്ന്ന വരുമാനക്കാർക്ക് യാത്രകൾ ഒഴിവാക്കുക മാത്രമാണ് പോം വഴി.
അതേസമയം യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് ഏഴു ദിവസം ക്വാറന്റീൻ ഒഴിവാക്കിയ മുംബൈയിലേക്ക് യാത്രക്കാരുടെ എണ്ണം കൂടി. ടിക്കറ്റ് നിരക്കും ഉയർന്നു. പ്രവാസികൾക്ക് കേരളം ക്വാറന്റീൻ നിർബന്ധമാക്കിയതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണിത്. മുംബൈ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയും വേണ്ടെന്നു വച്ചു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ടവർ കഴിഞ്ഞദിവസം മുതൽ മുംബൈ വഴിയാണു യാത്ര ചെയ്യുന്നത്. അടുത്ത ആഴ്ചയിലും മുംബൈയിലേക്കു യാത്രാ തിരക്കുണ്ട്.
അതേസമയം യുഎഇയിലേക്ക് എത്തുന്നവർ പിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ വിമാനടിക്കറ്റ് എടുക്കാവൂ എന്ന് ചൂണ്ടിക്കാട്ടുന്നു. പനി ലക്ഷണങ്ങൾ കണ്ടാൽ പോലും ശ്രദ്ധിക്കണം. മിക്ക വിമാനത്താവളങ്ങളിലെയും പരിശോധനയിൽ മിക്കവരും പോസിറ്റീവാകുന്നുണ്ട്. പരിശോധിക്കുന്നവരിൽ ഭൂരിഭാഗത്തിനും കോവിഡ് ബാധിക്കുന്നുണ്ടെന്ന് ലാബ് അധികൃതരും പറയുന്നു. പലർക്കും യാത്ര റദ്ദാക്കേണ്ടി വരുന്നു. വിമാനത്താവളങ്ങളിലെ പരിശോധന കുറേക്കൂടി കൃത്യതയുള്ളതിനാൽ വൈറസിന്റെ ചെറിയ സാന്നിധ്യം പോലും കണ്ടെത്തും.
അതേസമയം കേരളത്തിലെ ഏഴ് ദിവസത്തെ ക്വാറൈൻറനും ഉയർന്ന വിമാന നിരക്കും കാരണം ഒമാനിൽനിന്നുള്ള പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുന്നതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൈൻറൻ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് ഹൃസ്വകാല യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽനിന്ന് തിരിച്ചെത്തുന്നവർക്ക് ഒമാനിലും ക്വാറൈൻറൻ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പലരും ആശങ്കപ്പെടുന്നത്.
https://www.facebook.com/Malayalivartha






















