Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ജമ്മുകശ്മീര്‍ വിഷയത്തെ തൊട്ടുകളിവേണ്ട...!!! പാകിസ്ഥാനെ കുട്ടുപിടിച്ച് ഇന്ത്യയ്ക്കെതിരെ തുർക്കിയുടെ പ്രചാരണം, യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യന്‍ സൈന്യം ജമ്മുകശ്മീരില്‍ നടത്തുന്നത്, ഇന്ത്യയെ പ്രകോപിപ്പിച്ച് തുർക്കി

20 JANUARY 2022 05:06 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനും ഇന്ത്യക്കും ഇടയിലുള്ള ജമ്മുകശ്മീര്‍ അതിർത്തി പ്രശ്നങ്ങളെ കുറിച്ചൊന്നും വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. അതുപോലെ പാകിസ്ഥാന് നമ്മളോടുള്ള ബന്ധത്തിന്റെ ​ഇപ്പോഴത്തെ സ്ഥിതിയെ പറ്റിയും എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. അവരുടെ ലക്ഷ്യങ്ങൾക്കായി ഭീകരരെ ഒളിഞ്ഞും തന്ത്രപരമായി അതിർത്തി കടത്തി നമ്മുടെ രാജ്യത്തേക്ക് പറഞ്ഞയക്കുന്നതും കൂടാതെ വെടിനിർത്തൽ കരാർ ലംഘിച്ചുമെല്ലാം തന്നെ നിരന്തരമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് പാകിസ്ഥാൻ.

ഇപ്പോൾ തുര്‍ക്കിയും ഇന്ത്യക്കെതിരെ തിരിഞ്ഞ് പാകിസ്ഥാനെ കൂട്ടുപിടിച്ച് മോശമായ പ്രചാരണം നടത്തിവരികയാണ്. ജമ്മുകശ്മീര്‍ വിഷയം മുന്‍നിര്‍ത്തി തന്നെയാണ് തുര്‍ക്കിയുടേയും പ്രചാരണം.യുദ്ധസമാനമായ കുറ്റകൃത്യവും മനുഷ്യാവകാശ ലംഘനവുമാണ് ഇന്ത്യന്‍ സൈന്യം ജമ്മുകശ്മീരില്‍ നടത്തുന്നതെന്നും 2000 കശ്മീരികളുടെ അനുഭവമാണ് പഠന റിപ്പോര്‍ട്ടായി ചര്‍ച്ച ചെയ്യുന്നതെന്നുമാണ് തുര്‍ക്കി ഉയര്‍ത്തുന്ന വാദം.

ആഗോള തലത്തില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ ഉദാഹരണമാണ് കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും നടത്തുന്നതെന്നാണ് വാദം.കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ അന്താരാഷ്‌ട്രതലത്തില്‍ അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം. ബ്രിട്ടന്റെ മെട്രോപോളീറ്റന്‍ പോലീസ് വാര്‍ ക്രൈം വിഭാഗത്തിനാണ് ഇന്ത്യക്കെതിരായ അന്വേഷണം നടത്തണമെന്ന് കാണിച്ച്‌ അപേക്ഷ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

എന്നാൽ പാകിസ്ഥാനുമായി കൂട്ടുപിടിച്ച് തുർക്കി ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്തിനെന്നുള്ള കാരണം വ്യക്തമല്ല. എന്തായാലും പാകിസ്ഥാനോ ഇന്ത്യയുടെ കൈൈയ്യീന്ന് കണക്കിന് കിട്ടി, ഇപ്പോൾ പട്ടിണിയും പരിവട്ടവുമായി തട്ടീംമുട്ടീം മുന്നോട്ട് പോകുകയാണ്. അതിന്റെ കൂടെ തുർക്കിയും കൂടെ അവരെ താങ്ങിയാലുള്ള അവസ്ഥ...

എന്നാൽ ലണ്ടനിൽ നിന്നും ഇന്ത്യയെ നടുക്കി മറ്റൊരു വാർത്ത പുറത്തുവരികയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും, കരസേനാ മേധാവി ജനറൽ എംഎം നരവനയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടൻ പോലീസിൽ അപേക്ഷ.

 

കൊല്ലപ്പെട്ട ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ സിയ മുസ്തഫയ്‌ക്ക് വേണ്ടി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോക്ക് വൈറ്റ് എന്ന സംഘടനയാണ് അപേക്ഷ നൽകിയത്. പാകിസ്താൻ പിന്തുണയ്‌ക്കുന്ന സംഘടനയാണ് സ്റ്റോക്ക് വൈറ്റ്. ലണ്ടനിലെ മെട്രോ പോളിറ്റൻ പോലീസിലെ വാർ ക്രൈംസ് യൂണിറ്റിനാണ് നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.

ജമ്മു കശ്മീരിൽ നടക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അമിത് ഷായും, നരവനെയും ഇരുവരുമാണെന്ന വിചിത്ര ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇവർക്കു പുറമേ ഉന്നത സൈനിക ഉദ്യോഗസ്ഥരായ എട്ട് പേർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും കുറ്റക്കാരണെന്നതിന് തെളിവുകൾ ഉണ്ടെന്നും സംഘടന ആരോപിക്കുന്നു. സിയ മുസ്തഫയെ സ്വാതന്ത്ര്യ സമര സേനാനിയെന്നാണ് സംഘടന വിശേഷിപ്പിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. 24 കശ്മീരി പണ്ഡിറ്റുകളുടെ മരണത്തിന് ഇടയാക്കിയ നദിമാർഗ് കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനാണ് സിയ മുഹമ്മദ്. സംഭവത്തിൽ 2003 ൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ലഷ്‌കർ ഇ ത്വയ്ബ ജില്ലാ കമാൻഡർ കൂടിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷമാണ് ഇയാളെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (21 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (37 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (40 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (51 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends