Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ലോകം മുഴുവന്‍, പ്രത്യേകിച്ചും യൂറോപ്പ് മുള്‍ മുനയില്‍.... യുദ്ധ സമാനമായ സാഹചര്യം ഉടലെടുത്ത് ഉക്രൈന്‍ - റഷ്യ അതിര്‍ത്തിയില്‍... അമേരിക്കന്‍ മുന്നറിയിപ്പ് വന്നു , കൌണ്ട് ഡൌണ്‍ തുടങ്ങി...

21 JANUARY 2022 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

ഇനി ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

നാണം കെട്ടതിന്റെ ക്ഷീണം തീർക്കാൻ പരാതിയുമായി പാക്കിസ്ഥാൻ ; ഹസ്തദാനം നൽകാത്തത് "കായിക മനോഭാവത്തിന്" എതിരാണെന്ന്

പാകിസ്ഥാന്റെ ദേശിയ ഗാനത്തിന് പകരം ജലേബി ബേബി പ്ലേ ചെയ്തു; ഏഷ്യാ കപ്പ് മത്സരത്തിനിടയിലെ അബദ്ധം

എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ....

ലോകം മുഴുവന്‍, പ്രത്യേകിച്ചും യൂറോപ്പ് മുള്‍ മുനയിലാണ്. അടുത്ത ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും അവരുടെ മുന്നില്‍ തുറന്നു കിടക്കുകയാണ്. യുദ്ധ സമാനമായ സാഹചര്യം ആണ് ഉക്രൈന്‍ - റഷ്യ അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്നത്.

 

യുദ്ധം ഏതെങ്കിലും രീതിയില്‍ പൊട്ടി പുറപ്പെട്ടാല്‍ ലോകം തന്നെ ഒരു പക്ഷെ രണ്ടു ചേരിയായി തിരിഞ്ഞേക്കാം. അങ്ങനെയെങ്കില്‍ ഒരു മൂന്നാം ലോക മഹാ യുദ്ധത്തിന് സമാനമായ സാഹചര്യം തന്നെയാണ് റഷ്യ - ഉക്രൈന്‍ അതിര്‍ത്തിയില്‍ നില നില്‍ക്കുന്നത് എന്ന് നിസംശയം പറയാം. എന്നിരുന്നാലും യുദ്ധം നടക്കും എന്നും നടക്കില്ല എന്നും കരുതുന്ന ആള്‍ക്കാര്‍ രണ്ടു പക്ഷത്തും ഉണ്ട്, എന്നാല്‍ ഇതിനിടയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രെസിഡന്റ് ജോ ബൈഡന്‍.




റഷ്യ - ഉക്രൈന്‍ യുദ്ധം നടക്കും എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്


ഇത്രയും ആയ സ്ഥിതിക്ക് പുടിന് എന്തെങ്കിലും ചെയ്‌തേ പറ്റൂ , അതിനര്‍ത്ഥം റഷ്യ ഉക്രെയ്ന്‍ ആക്രമിക്കുമെന്ന് തന്നെയാണെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി



'അദ്ദേഹം ഉക്രൈനിന്റെ അധികാര പരിധിയിലേക്ക് അതിക്രമിച്ചു കയറും എന്ന് തന്നെയാണ് എന്റെ അനുമാനം. അയാള്‍ക്ക് എന്തെങ്കിലും ചെയ്യണം,' ജോ ബൈഡന്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ആദ്യ വര്‍ഷം ആഘോഷിക്കുന്ന ഒരു പത്രസമ്മേളനത്തില്‍ ആണ് ജോ ബൈഡന്‍ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് , യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ പരീക്ഷിക്കുന്നതിനുള്ള 'ചെറിയ നുഴഞ്ഞുകയറ്റം' അവര്‍ , അതായത് റഷ്യന്‍ ഭരണകൂടം നടത്തിയേക്കും ബൈഡന്‍ വ്യക്തമാക്കി.


എന്നാല്‍ പൂര്‍ണ്ണമായ ഒരു അധിനിവേശത്തിന് മുതിര്‍ന്നാല്‍ അതിന് മോസ്‌കോ കനത്ത വില തന്നെ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കുവാനും ബൈഡന്‍ തയ്യാറാവുകയുണ്ടായി എന്ന് ശ്രദ്ധേയമാണ്. അതായത് റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു ആക്രമണം തുറന്ന യുദ്ധത്തിലേക്ക് പോക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും നില നില്‍ക്കുന്നുണ്ടെന്നും, അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഇടപെടുന്നതില്‍ നിന്നും അമേരിക്ക മുന്നോട്ടു പോകില്ലെന്നും അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കുകയാണ് ബൈഡന്‍ ചെയ്തത് . ഇത് നിലവില്‍ അവിടെ നില നില്‍ക്കുന്ന സാഹചര്യത്തെ കൂടുതല്‍ സംഘര്‍ഷ ഭരിതം ആക്കുവാന്‍ തന്നെയാണ് സഹായിച്ചിരിക്കുന്നത്.



അതെ സമയം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കുകയുണ്ടായി , എന്നാല്‍ റഷ്യന്‍ പ്രെസിഡന്റ് വളരെ മോശമായ ഒരു മേഖലയില്‍ സൃഷ്ടിച്ചുവെന്നും അതില്‍ നിന്നും തടിയൂരുവാന്‍ അദ്ദേഹത്തിന് തന്നെ വളരെ ബുദ്ധിമുട്ടാണെന്നും, ഏതെങ്കിലും തരത്തിലുള്ള ഒരു കൈയബദ്ധം സംഭവിച്ചു കഴിഞ്ഞാല്‍ അത് പ്രദേശത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെ വഷളാക്കുകയും കാര്യങ്ങള്‍ 'കൈവിട്ടുപോകാന്‍' തന്നെ സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി


100,000-ലധികം സൈനികരും യുക്രെയിനിന്റെ അതിര്‍ത്തികളില്‍ യുദ്ധസജ്ജമായ യന്ത്രസാമഗ്രികളും വിന്യസിച്ചു കൊണ്ട് , കൈവിന് എതിരെയുള്ള ഭീഷണിയെ സംബന്ധിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നേര്‍ക്ക് ശക്തമായ താക്കീത് തന്നെയാണ് മോസ്‌കൊ അയച്ചിരിക്കുന്നത്



ഒരു സമ്പൂര്‍ണ്ണ അധിനിവേശം നടത്താതിരിക്കുകയാണ് റഷ്യക്ക് നല്ലത് എന്ന താക്കീതാണ് ജോ ബൈഡന്‍ മോസ്‌കോയ്ക്ക് നല്‍കിയത് . അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആണ് : 'ഞങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും റഷ്യക്ക് എതിരെയും റഷ്യന്‍ സമ്പദ്വ്യവസ്ഥയിലും കടുത്ത ഉപരോധങ്ങളും കാര്യമായ നാശ നഷ്ടങ്ങളും ചുമത്താന്‍ തയ്യാറാണ്


വെള്ളിയാഴ്ച ജനീവയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ ജനീവയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബൈഡന്‍.


അതെ സമയം റഷ്യയുടെ ഭാഗത്തു നിന്നും കാര്യങ്ങള്‍ അവര്‍ കടുപ്പിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ വച്ചു എന്നും, ഇനി അതില്‍ കാര്യക്ഷമം ആയ തീരുമാനം എടുക്കേണ്ടത് അവരാണെന്നും ഉള്ള നിലപാടിലാണ് റഷ്യ. മാത്രമല്ല ഞങ്ങള്‍ സമയം എണ്ണി തുടങ്ങി എന്ന നിലപാടിലും ആണ് റഷ്യ


പാശ്ചാത്യര്‍ ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുമ്പോള്‍ സത്യം ജയിക്കുന്നു . അല്ലെങ്കില്‍ റഷ്യയുടെ സുരക്ഷ സംരക്ഷിക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തും,' സൈനിക സുരക്ഷയും ആയുധ നിയന്ത്രണവും സംബന്ധിച്ച വിയന്ന ചര്‍ച്ചകളിലെ റഷ്യന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ കോണ്‍സ്റ്റാന്റിന്‍ ഗാവ്റിലോവ് ബുധനാഴ്ച പറഞ്ഞു. 'ഏത് സാഹചര്യത്തിലും സന്മനസ്സോടെയും വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധതയോടെയും, പരസ്പര സ്വീകാര്യമായ പരിഹാരങ്ങളിലേക്ക് ഒരു വഴി കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ക്ക് സമയമില്ല. കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു.' അദ്ദേഹം വ്യക്തമാക്കി


നാറ്റോ പ്രവര്‍ത്തനങ്ങള്‍ പാന്‍-യൂറോപ്യന്‍ ഇടത്തിന്റെ ശിഥിലീകരണത്തിന് കാരണമായെന്നും ഛടഇഋ യുടെ അധികാരത്തിന് വലിയ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും ഗാവ്റിലോവ് ചൂണ്ടിക്കാട്ടി, അത് 'കൂട്ടായ പടിഞ്ഞാറിന്റെ ഇടുങ്ങിയ അജണ്ടയുടെ ഭാഗമായി മാറിയിരിക്കുന്നു അദ്ദേഹം തുടര്‍ന്നു


അതായത് കാര്യങ്ങള്‍ ഇരു ഭാഗത്തു നിന്നും അയവില്ലാതെ തുടരുകയാണ് , ആര് എവിടെ അതിക്രമിക്കുന്നു എന്ന് കാഴ്ചപ്പാടുകളില്‍ ഏകോപനം ഇല്ലാത്ത സ്ഥിതിക്ക് രണ്ടു ഭാഗത്തിനും അവരുടേതായ ന്യായങ്ങള്‍ ഉണ്ട് എന്ന് വരുകയാണ്, പാശ്ചാത്യ ചേരിയുടെ കൌണ്ട് ഡൌണ്‍ തുടങ്ങി എന്ന് റഷ്യയും , റഷ്യ സാഹചര്യങ്ങള്‍ മോശമാക്കി എന്ന് പാശ്ചാത്യ ചേരിയും പരസ്പരം ആരോപണം ഉന്നയിക്കുന്നത് കൊണ്ട് സ്ഥിതി ഗതികള്‍ വഷളാവുക മാത്രമാണ് ചെയ്യുന്നത്, കാര്യങ്ങള്‍ എന്തൊക്കെയായാലും ഒരു ലോക യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യമാണ് നമ്മള്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത് എന്ന് തര്‍ക്കമില്ലാത്ത കാര്യമാണ്. കാര്യങ്ങള്‍ കൈ വിട്ടു പോകാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുക മാത്രമേ നമ്മുടെ മുമ്പില്‍ ഇനി വഴികളുള്ളൂ ..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് വ്യാപാര ചർച്ചകൾ  (3 minutes ago)

തൃശൂര്‍ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി  (9 minutes ago)

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നല്‍കിയെന്ന്  (12 minutes ago)

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (35 minutes ago)

വേഗത്തിലാക്കി  (46 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (51 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (1 hour ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (2 hours ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (2 hours ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

Malayali Vartha Recommends