തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു

നീണ്ട പരിശ്രമത്തിനൊടുവില്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയിലെത്തിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ചാവക്കാട് സ്വദേശി സിനാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ദേശീയ പാതയിലേക്ക് കയറുന്ന ചെറിയ പാതയിലൂടെ വരുമ്പോഴാണ് 17 ലക്ഷത്തോളം വിലവരുന്ന ഇലക്ട്രിക് കാര്‍ ഒഴുക്കില്‍പ്പെട്ടത്. നിരവധി തവണ ഫയര്‍ഫോഴ്‌സ് സംഘം കാര്‍ കരയ്ക്കുകയറ്റുന്നതിനായി ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്ക് വെല്ലുവിളിയാകുകയായിരുന്നു.
പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥരും ചേര്‍ന്ന് ഇന്ന് രാവിലെ വീണ്ടും കാറിനായി തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. കയറുകെട്ടി ക്രെയിനുപയോഗിച്ച് വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും ഒന്നിലധികം തവണ കെട്ടുപൊട്ടി കാര്‍ വീണ്ടും ഒഴുക്കില്‍പ്പെട്ടു. ഇതോടെ ഫയര്‍ഫോഴ്‌സും നാട്ടുകാരും നേരിട്ട് പുഴയിലേക്കിറങ്ങി കാര്‍ കെട്ടിവലിച്ച് കയറ്റുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കാര്‍ കരയിലെത്തിച്ചത്.
https://www.facebook.com/Malayalivartha
























