വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ

റോഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കാര്‍സ്24 കമ്പനിക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്. സെക്കന്‍ഡ് ഹരിയാനയിലാണ് സംഭവം നടന്നത്. ഹാന്‍ഡ് കാറുകളുടെ വില്‍പ്പന നടത്തുന്ന കമ്പനിയ്ക്കാണ് 50,000 രൂപ പിഴ ചുമത്തിയാണ്. നഗരത്തിലെ മോശം ഡ്രെയിനേജ് സംവിധാനത്തെയും വെള്ളപ്പൊക്കത്തെയും പരിഹസിച്ചുകൊണ്ടും കമ്പനിയുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുന്ന പരസ്യങ്ങളുടെ ഭാഗമായിട്ടുമാണ് റോഡിലെ വെള്ളക്കെട്ടില്‍ ബോട്ടിറക്കിയത്.
നിയമം ലംഘിച്ചതിനു പിഴ ലഭിച്ചതായി കമ്പനിയുടെ ബ്രാന്‍ഡ് ആന്‍ഡ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷന്‍സ് മേധാവി പ്രാചി ശര്‍മ്മയാണ് ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നാലുപേര്‍ ചേര്‍ന്ന് വെള്ളക്കെട്ടിലൂടെ ബോട്ട് തുഴഞ്ഞു നീങ്ങുന്ന ചിത്രവും അവര്‍ പങ്കുവച്ചു. മഴക്കാലത്ത് നഗരത്തില്‍ റോഡുകളില്‍ കെട്ടിക്കിടന്ന വെള്ളക്കെട്ടിലേക്ക് കമ്പനിയുടെ പേര് എഴുതിയ നീല നിറത്തിലുള്ള ബോട്ടാണ് ഇറക്കിയത്.
വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ കാല്‍നടയാത്രക്കാര്‍ക്ക് ഈ ബോട്ട് വലിയൊരു ആശ്വാസമായിരുന്നുവെന്നും പ്രാചി ശര്‍മ്മ കുറിച്ചു. വര്‍ഷങ്ങളായി ഇതേ രീതിയില്‍ നഗരം വെള്ളത്തിനടിയിലാകാറുണ്ടെന്നും എന്നാല്‍ അതിനൊന്നും ആരും ഇതുവരെ പിഴയൊടുക്കേണ്ടി വന്നിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു. ഇനിയും ആളുകളെ സഹായിക്കാന്‍ ബോട്ടുമായി ഇറങ്ങേണ്ടി വന്നാല്‍ വീണ്ടും പിഴയടക്കാന്‍ തയ്യാറാണെന്നും ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനമല്ലാത്ത ഒരു ബോട്ടിന് ട്രാഫിക് പൊലീസ് ഏത് വകുപ്പ് പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ഭൂരിഭാഗം പേരും ചോദിക്കുന്നു. ഒരു തമാശ രൂപേണ ചെയ്തതാണെങ്കിലും ഇത് നഗരത്തിലെ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളെയാണ് തുറന്നുകാട്ടുന്നതെന്നാണ് മറ്റുചില കമന്റുകള്‍.
https://www.facebook.com/Malayalivartha
























