മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍... മൃതദേഹത്തിന് ചുറ്റും കിടന്നിരുന്ന ജീവികളെ കണ്ട് ഞെട്ടി പോലീസുകാര്‍

പാമ്ബുകളാല്‍ ചുറ്റപ്പെട്ട നിലയില്‍ 49കാരന്റെ മൃതദേഹം വീട്ടില്‍ നിന്ന് കണ്ടെത്തി. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം. രണ്ടു ദിവസത്തിലധികമായി ഇയാളെ വീടിന് പുറത്ത് കാണാത്തിനാല്‍ പരിശോധിക്കാന്‍ ചെന്ന അയല്‍വാസികളാണ് വിഷമുള്ളതും ഇല്ലാത്തതുമായ 125 ഓളം പാമ്ബുകളാല്‍ ചുറ്റപ്പെട്ട നിലയില്‍ മൃതദേഹം തറയില്‍ കിടക്കുന്നതായി കണ്ടത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് നിന്ന് 14 അടിയോളം വലിപ്പമുള്ള മഞ്ഞ ബര്‍മീസ് പെരുമ്ബാമ്ബ് ഉള്‍പ്പെടെ 125 പാമ്ബുകളെ കണ്ടെടുക്കുന്നത്. കൊടിയ വിഷമുള്ള മൂര്‍ഖന്‍ അടക്കം അയാളുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇയാള്‍ പാമ്ബുകളെ കൈവശം വെച്ചത് എന്തിനാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബാല്‍ട്ടിമോറിലെ മെഡിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പോലീസ് വ്യക്തമാക്കി. പാമ്ബുകളെ ഏറ്റെടുത്തതായി ചാള്‍സ് കൗണ്ടിയിലെ മൃഗസംരക്ഷണ മേധാവി ജെന്നിഫര്‍ ഹാരിസ് അറിയിച്ചു.
https://www.facebook.com/Malayalivartha