റഷ്യ ഉക്രൈന്‍ യുദ്ധം ഉണ്ടാകുമോ ഇല്ലയോ എന്ന ഭയത്തില്‍ ലോകം... റഷ്യന്‍ നയതന്ത്രജ്ഞരും റഷ്യന്‍ കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരടക്കമുള്ള തൊഴിലാളികളും ഉക്രെയ്ന്‍ വിടാന്‍ തുടങ്ങി, വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഉക്രെയ്‌നിന്റെ 'പ്രകോപനങ്ങള്‍' ഭയന്നാണ് കൈവില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്ന് റഷ്യ

റഷ്യ ഉക്രൈന്‍ യുദ്ധം ഉണ്ടാകുമോ ഇല്ലയോ എന്ന ഭയത്തില്‍ നില്‍ക്കുകയാണ് ലോകം, പ്രത്യേകിച്ച് യൂറോപ്പ്. അതിനിടയില്‍ യുദ്ധം ഉണ്ടാകുമെന്ന സാധ്യതകള്‍ക്ക് ബലം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വാര്‍ത്തയാണ് ഉക്രൈനില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.
റഷ്യന്‍ നയതന്ത്രജ്ഞരും റഷ്യന്‍ കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരടക്കമുള്ള തൊഴിലാളികളും ഉക്രെയ്ന്‍ വിടാന്‍ തുടങ്ങി എന്നതാണ് അത്. യുദ്ധം അനിവാര്യമാണ് എന്ന റഷ്യന്‍ തീരുമാനത്തിന്റെ ഭാഗം ആയിട്ടാണോ ഈ നീക്കം എന്നാണ് സംശയിക്കപ്പെടുന്നത്
എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഉക്രെയ്‌നിന്റെ 'പ്രകോപനങ്ങള്‍' ഭയന്നാണ് കൈവില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നാണ് റഷ്യ അറിയിച്ചത്.
, റഷ്യന്‍ നയതന്ത്രജ്ഞരും കോണ്‍സുലര്‍ ഉദ്യോഗസ്ഥരും ഉക്രെയ്‌നില്‍ നിന്ന് റഷ്യയിലേക്ക് പോകാന്‍ തുടങ്ങിയതായി സ്ഥിതിഗതികള്‍ പരിചയമുള്ള ഒരു സ്രോതസ്സില്‍ നിന്നും വിവരം ലഭ്യമായതായി റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു . കോണ്‍സുലേറ്റുകളുമായും എംബസികളുമായും അപ്പോയിന്റ്‌മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് അസാധാരണമായ പ്രശ്‌നങ്ങള്‍ പ്രശ്നങ്ങള്‍ നേരിട്ടപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്
ഉക്രെയ്‌നില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച ചില പാശ്ചാത്യ രാജ്യങ്ങളുടെ പാത പിന്തുടരാന്‍ മോസ്‌കോ തീരുമാനിച്ചിരിക്കാമെന്ന് സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു . കൈവിലെ റഷ്യയുടെ നയതന്ത്ര ദൗത്യങ്ങളിലെ അനിവാര്യമല്ലാത്ത തൊഴിലാളികളെ രാജ്യം വിടാന്‍ ഉപദേശിച്ചേക്കാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യാഴാഴ്ച പറഞ്ഞിരുന്നു . നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ ജനുവരിയില്‍ ഉക്രൈനിലെ തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്‍ ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെ, തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നു
അതെ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിനുമായി വീഡിയോ കോളില്‍ നടത്തിയ നിര്‍ണ്ണായകമായ ചര്‍ച്ചയില്‍ , റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചാല്‍ വാഷിംഗ്ടണും സഖ്യകക്ഷികളും പകച്ചു നില്‍ക്കാതെ കൃത്യമായ തീരുമാനത്തോട് കൂടി പ്രതികരിക്കുമെന്ന് വ്യക്തമാക്കി
കൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു, റഷ്യ യുക്രെയ്നെ ആക്രമിച്ചാല്‍, വാഷിംഗ്ടണും സഖ്യകക്ഷികളും കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഉക്രെയ്നിന്റെ അതിര്‍ത്തിയില്‍ പുതിയ സൈന്യം എത്തുന്നത് ഉള്‍പ്പെടെ റഷ്യന്‍ വര്‍ദ്ധനവിന്റെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന സൂചകങ്ങള്‍ തങ്ങള്‍ തുടര്‍ന്നും കാണുന്നുവെന്ന് ഫിജിയില്‍ ഒരു പത്രസമ്മേളനത്തില്‍ ബ്ലിങ്കെന്‍ പറഞ്ഞു.
എന്താണോ റഷ്യക്ക് വേണ്ടത് അതനുസരിച്ച് അമേരിക്ക നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.റഷ്യക്ക് വേണ്ടത് നയതന്ത്രത്തിലൂടെയുള്ള ഒരു നീക്കു പോക്കാണെങ്കില്‍ അങ്ങനെ അതല്ല ആക്രമണത്തിനാണ് അവര്‍ തയ്യാറെടുക്കുന്നതെങ്കില്‍ അതിനും യുഎസ് തയ്യാറാണെന്ന് ബ്ലിങ്കന്‍ വ്യക്തമാക്കി .ഉക്രൈനെതിരെ റഷ്യന്‍ അധിനിവേശം ഉണ്ടാവുകയാണെങ്കില്‍ സാമ്പത്തിക ഉപരോധത്തെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
''പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈനിക നടപടിയെടുക്കാന്‍ തീരുമാനിച്ചാല്‍, ലോകമെമ്പാടുമുള്ള സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപിപ്പിച്ച് ഞങ്ങള്‍ കടുത്ത സാമ്പത്തിക ഉപരോധം വേഗത്തില്‍ ഏര്‍പ്പെടുത്തും,'' ബ്ലിങ്കെന്‍ പറഞ്ഞു.
അതേസമയം, മോസ്‌കോയ്ക്കെതിരെ അമേരിക്ക 'പ്രചാരണം' നടത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് തന്റെ അമേരിക്കന്‍ വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കനുമായുള്ള ഫോണ്‍ കോളില്‍ ആരോപിച്ചു.
മറുവശത്ത്, റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വാദിച്ചത് പാശ്ചാത്യ ഗവണ്‍മെന്റിനെക്കുറിച്ചും ഉക്രെയ്നിന് ചുറ്റുമുള്ള സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനുള്ള മാധ്യമ ഗൂഢാലോചനകളെക്കുറിച്ചും ഒരു വിശദമായ സംസാരം അല്ലെങ്കില്‍ ചര്‍ച്ച തന്നെ വേണം എന്നാണ് .
സ്വന്തം ആക്രമണാത്മക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്, ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി വലിയതും ഏകോപിപ്പിച്ചതുമായ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് ഉക്രെയ്നിന് ചുറ്റും കൃത്രിമ പിരിമുറുക്കം വര്‍ദ്ധിപ്പിക്കാനുള്ള പാശ്ചാത്യ സര്‍ക്കാരുകളുടെയും മാധ്യമങ്ങളുടെയും ഗൂഢാലോചനയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യയ്ക്കെതിരായ വ്യാപകമായ തെറ്റായ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ ഉദ്യോഗസ്ഥരുടെ നിലപാട് പ്രത്യേക ഊന്നല്‍ അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ആസന്നമായ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം റഷ്യന്‍ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ രാജ്യത്തുടനീളം 'പരിഭ്രാന്തി' ഉളവാക്കുന്നതായി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏതു നിമിഷവും ഉക്രൈനിനെ ആക്രമിക്കുവാനുള്ള നീക്കത്തിലാണ് റഷ്യ എന്നാണ് അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും വ്യക്തമാക്കുന്നത്. അത് കൂടാതെ റഷ്യ ഉക്രൈനിനെ ആക്രമിക്കുവാനുള്ള രൂപ രേഖകള്‍ വരെ ഞങ്ങളുടെ കൈവശം ഉണ്ടെന്നും അമേരിക്ക അവകാശപ്പെടുന്നതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ നാറ്റോ സഖ്യ കക്ഷികളുമായി നടത്തിയ അടിയന്തിര പ്രാധാന്യം ഉള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ കാര്യങ്ങളുടെ ഗൗരവം തന്നെയാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ മറു വശത്ത് അമേരിക്കയും സഖ്യ കക്ഷികളും അവരുടെ സ്ഥാപിത താല്പര്യക്കാരായ മാധ്യമങ്ങളും അനാവശ്യ പരിഭ്രാന്തി ഉക്രൈനെ വിഷയത്തില്‍ പടര്‍ത്തുകയാണെന്നും അവര്‍ റഷ്യക്കെതിരെ വ്യാജ പ്രചാരണം അഴിച്ചു വിടുകയാണെന്നും ആണ് റഷ്യ ആരോപിക്കുന്നത്.
സ്ഥിതിഗതികള്‍ എന്തായാലും റഷ്യ ഉക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി കൊണ്ടിരിക്കുകയാണെന്ന് ഒരു വസ്തുതയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുറമെ റഷ്യയും നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു എന്നതും വസ്തുതയാണ്. റഷ്യ ഉക്രൈനെ ആക്രമിക്കുകയാണെങ്കില്‍ തീരുമാനം എടുക്കുവാന്‍ മടിക്കുകയില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയതോടെ ഭയാനകമായ സ്ഥിതി വിശേഷത്തിലേക്ക് തന്നെയാണ് ലോകം പോയ് കൊണ്ടിരിക്കുന്നത്
https://www.facebook.com/Malayalivartha






















