Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇന്ത്യക്കാർ ഉടൻ തന്നെ നാട്ടിലെത്തണം....എംബസിയിൽ നിന്നും ഞെട്ടിക്കുന്ന മുന്നറിയിപ്പ്...റഷ്യ പാഞ്ഞടുക്കുന്നു...ഉക്രയിൽ ചോരക്കളമാകും

15 FEBRUARY 2022 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യയും ബെലാറസും ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ 10 ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയതോടെ റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതി വര്‍ധിച്ചു. ഇതോടെ ന്യൂസിലാന്‍റും ആസ്‌ത്രേല്യയും പൗരന്മാരോട് എത്രയും വേഗം ഉക്രെയ്ന്‍ വിട്ടുപോരാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

 

ബെലാറസിനൊപ്പമുള്ള സൈനികാഭ്യാസത്തില്‍ 30,000 റഷ്യന്‍ പട്ടാളക്കാര്‍ പങ്കെടുക്കുന്നുണ്ട്.എന്നാൽ എപ്പോൾ ഏറ്റവും ഒടുവിലായി വരുന്ന വാർത്ത അനുസരിച്ച് യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികൾ അടക്കം എല്ലാ ഇന്ത്യക്കാരും താൽക്കാലികമായി നാട്ടിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യൻ എംബസിയും അറിയിച്ചിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

 

ഉക്രൈയിനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെുക്കുകയാണെന്ന് യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഉക്രൈനിലെ ഇന്ത്യന്‍ എംബസ്സിയാണ് പൗരന്മാരോട് താത്കാലികമായി രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്. നിലവിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് അവിടെ ഇപ്പോള്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യക്കാര്‍ രാജ്യത്തേയ്ക്ക് തിരികെ പോകണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ താത്കാലികമായി ഉക്രൈന്‍ വിടണമെന്നുമാണ് എംബസ്സിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ഉക്രൈനില്‍ നിലവില്‍ പഠനം നടത്തുന്ന മെഡിക്കല്‍- എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ നിലവിലെ സാഹചര്യങ്ങളെ തുടര്‍ന്ന് ഒരു മാസമായി നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. ലോകരാഷ്ട്രങ്ങള്‍ പലതും പൗരന്മാരേയും എംബസി ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയും കരുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഇതുവരെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

 

യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പന്ത്രണ്ടോളം രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് ഉക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുഎസ്എ, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങളാണ് ഉക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടത്.

 

റഷ്യ ശക്തമായ സൈനിക നീക്കമാണ് ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് നടത്തിയിട്ടുള്ളത്. ഈ മാസം ബീജിങ് ഒളിമ്പിക്സ് നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ റഷ്യ ശ്രമിക്കുന്നില്ലെന്നതാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. എന്നാല്‍ ഉക്രൈനെ റഷ്യ തീര്‍ച്ചയായും ആക്രമിക്കുമെന്നും അമേരിക്കയും ബ്രിട്ടനും കാനഡയും പ്രസ്താവന നടത്തിയിരുന്നു. സഖ്യസേനയാണ് ഉക്രൈനായി സൈനിക സഹായം നല്‍കുന്നത്. പോളണ്ട് കേന്ദ്രീകരിച്ച് അമേരിക്ക യുദ്ധവിമാനങ്ങളേയും പതിനായിരത്തിനടുത്ത് സൈനികരേയും എത്തിച്ചിട്ടുണ്ട്.


അതിനിടെ ബുധനാഴ്ച ഉക്രെെയ്‌നിനെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യ- ഉക്രെെന്‍ സമവായത്തിനായി ലോകരാഷ്ട്രങ്ങള്‍ നടത്തിയ ഇടപെടലുകളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയാണ് പ്രസിഡന്റ് വെളിപ്പെടുത്തല്‍ നടത്തിയത്.

 

'ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്' എന്ന് മാത്രമാണ് ഉക്രെെന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നതെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി പറയുന്നത്. റഷ്യ- യുക്രൈന്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതിന് പിന്നാലെ ഫ്രാന്‍സ് അടക്കം നിരവധി രാജ്യങ്ങള്‍ റഷ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെ യുഎസ് അടക്കം 12 ഓളം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് തിരികെ വരാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

യുദ്ധമുണ്ടായാല്‍ സൈനിക ഇടപെടലുകള്‍ നടത്താന്‍ സാധിക്കില്ല. അതിനാല്‍ പൗരന്മാര്‍ തരികെ വരണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഉക്രെെനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (2 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (5 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (6 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (6 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (6 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (6 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (6 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (6 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (6 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (7 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (14 hours ago)

Malayali Vartha Recommends