Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉക്രെയ്‌നിനോട് ചേര്‍ന്നുള്ള റഷ്യയുടെ സൈനിക ജില്ലകളിലെ ചില സൈനികര്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി അവരുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം...

16 FEBRUARY 2022 11:29 AM IST
മലയാളി വാര്‍ത്ത

ഏറെ നാളായി യൂറോപിനെയും ലോകത്തെയും മുള്‍ നിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോവുകയാണ് റഷ്യ - ഉക്രൈന്‍ സംഘര്‍ഷം, ഏതു നിമിഷവും റഷ്യ ഉക്രൈനിനെ ആക്രമിക്കുന്നത് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ചിന്തിക്കുമ്പോള്‍, എന്നാല്‍ അങ്ങനെയൊന്നും ഇല്ല പാശ്ചാത്യ ചേരി റഷ്യക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് റഷ്യ. ഇതില്‍ ഏതാണ് ശരി എന്നറിയാതെ ലോകവും.


എന്നാല്‍ റഷ്യ പറയുന്നത് ശരിയാകാം എന്ന് തോന്നിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.




ഉക്രെയ്‌നിനോട് ചേര്‍ന്നുള്ള റഷ്യയുടെ സൈനിക ജില്ലകളിലെ ചില സൈനികര്‍ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി അവരുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി.


പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ റഷ്യ ഉക്രൈനിനെ ആക്രമിക്കുമോ എന്ന പാശ്ചാത്യ ശക്തികളുടെ ആശങ്കകള്‍ക്ക് അല്പം സമാധാനം നല്‍കുന്ന പ്രവൃത്തിയായിരിക്കും ഇത്.



റഷ്യന്‍ വിപണികള്‍ വാര്‍ത്തകളോട് അനുകൂലമായിട്ടാണ് പ്രതികരിച്ചത് , യുദ്ധമുണ്ടായാല്‍ പുതിയ പാശ്ചാത്യ ഉപരോധങ്ങളെ ഭയന്ന് സമ്മര്‍ദ്ദത്തിലായ റൂബിള്‍, പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 1.5% നേട്ടമുണ്ടാക്കി.


രാജ്യത്തുടനീളം വലിയ തോതിലുള്ള അഭ്യാസങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെങ്കിലും , തെക്കന്‍, പടിഞ്ഞാറന്‍ സൈനിക ജില്ലകളിലെ ചില യൂണിറ്റുകള്‍ അവരുടെ അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി താവളത്തിലേക്ക് മടങ്ങാന്‍ തുടങ്ങിയതായി ഒരു മന്ത്രി സഭാ വക്താവ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ പറഞ്ഞു.



പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച വീഡിയോ ഫൂട്ടേജില്‍ ചില ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും റെയില്‍വേ ഫ്‌ലാറ്റ്കാറുകളില്‍ കയറ്റുന്നത് ആയിരിന്നു കാണിച്ചത് .


ഇത് യഥാര്‍ത്ഥത്തില്‍ റഷ്യ പിന്‍വാങ്ങുന്നതാണോ അതോ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്നതാണോ എന്ന് ഉറപ്പില്ല




എന്നാല്‍ പൂര്‍ണ്ണമായും റഷ്യയുടെ പിന്‍വാങ്ങല്‍ കണ്ടതിന് ശേഷം മാത്രമേ ഏതെങ്കിലും രീതിയിലുള്ള പ്രതിരോധ തയ്യാറെടുപ്പുകള്‍ നിര്‍ത്തി വെക്കുന്നതിനെ കുറിച്ച് ഉക്രൈന്‍ ചിന്തിക്കുകയുള്ളൂ ' എന്ന് ഉക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞതായിന്‍ ഇന്റര്‍ഫാക്‌സ് ഉക്രെയ്ന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


റഷ്യന്‍ ഫെഡറേഷനില്‍ നിന്ന് ഞങ്ങള്‍ തുടര്‍ച്ചയായി വ്യത്യസ്തമായ പ്രസ്താവനകള്‍ കേള്‍ക്കുന്നുണ്ട് , അതിനാല്‍ ഞങ്ങള്‍ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ട് ... ഞങ്ങള്‍ കണ്ണ് കൊണ്ട് കാണുന്നത് മാത്രമേ ഞങ്ങള്‍ വിശ്വസിക്കുന്നു. പിന്‍വലിക്കല്‍ കണ്ടാല്‍ ഞങ്ങള്‍ ഡീസ്‌കലേഷനില്‍ വിശ്വസിക്കും,' കുലേബയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.


ഒരു അധിനിവേശത്തെക്കുറിച്ചുള്ള ഭയം ഉത്പാദിപ്പിച്ചു കൊണ്ട് റഷ്യ ഉക്രെയ്‌നിന്റെ അതിര്‍ത്തിക്ക് സമീപം ഒരു ലക്ഷത്തിലധികം അടുത്ത കാലത്തായി സൈനികരെ വിന്യസിച്ചിരുന്നു , പ്രത്യേകിച്ച് ബെലാറസുമായുള്ള മോസ്‌കോയുടെ ഫെബ്രുവരി മാസത്തെ സംയുക്ത സൈനിക അഭ്യാസങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഉക്രെയ്‌നെ മിക്കവാറും പൂര്‍ണ്ണമായും റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്നു എന്നാണ്.



ഉക്രെയ്നെ ആക്രമിക്കാന്‍ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്ന് മോസ്‌കോ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും , ഉക്രൈനിനെ പാശ്ചാത്യ സൈനിക ഉടമ്പടിയായ നാറ്റോവില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് അമേരിക്കയില്‍ നിന്നും നാറ്റോയില്‍ നിന്നും നിയമപരമായി ഉറപ്പുനല്‍കുന്ന ഗ്യാരണ്ടി റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു ഉറപ്പും നല്‍കാനാവില്ലെന്ന് വാഷിംഗ്ടണും ബ്രസ്സല്‍സും റഷ്യയോട് തുറന്നു പറഞ്ഞിട്ടുണ്ട്


മോസ്‌കോ തങ്ങളുടെ സേനയെ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചാല്‍, യൂറോപ്പില്‍ ആഴ്ചകളായി ഉയര്‍ന്നുവരുന്ന ഒരു വലിയ യുദ്ധത്തെക്കുറിച്ചുള്ള ഭയം അത് ലഘൂകരിക്കും.


ഇതിനിടയില്‍ നിര്‍ണ്ണായകമാകാവുന്നത് ജര്‍മനിയുടെ നിലപാടാണ്



മോസ്‌കോയുടെ പ്രധാന സാമ്പത്തിക പങ്കാളിയും റഷ്യന്‍ വാതക ഇറക്കുമതിക്കാരനുമായ ജര്‍മ്മനിയില്‍ നിന്നുള്ള പിന്തുണ ഇവിടെ റഷ്യക്ക് നിര്‍ണായകമാണ്.


ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സില്‍ നിന്നാണ് ആദ്യ പ്രതികരണം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത് . റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ച മോസ്‌കോയില്‍ എത്തിയതായിരുന്നു അദ്ദേഹം.


ചൊവ്വാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് മുന്നറിയിപ്പ് നല്‍കി, 'സാഹചര്യം പ്രത്യേകിച്ച് അപകടകരമാണെന്നും ഏത് നിമിഷവും അത് രൂക്ഷമാകുമെന്നും'.


സാഹചര്യങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം റഷ്യയ്ക്കാണ്, അവര്‍ വ്യക്തമാക്കി സൈനികരെ പിന്‍വലിക്കേണ്ടത് മോസ്‌കോയാണ് ,'' അവര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു, ''സമാധാനപരമായ ഒരു പരിഹാരത്തിലെത്താന്‍ ഞങ്ങള്‍ സംഭാഷണത്തിനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കണം''.അവര്‍ കൂട്ടി ചേര്‍ത്തു


തിങ്കളാഴ്ച പുടിന്റെ വിദേശ, പ്രതിരോധ മന്ത്രിമാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ പുറത്തു വന്നത് , ഇപ്പോള്‍ നിലവിലുള്ള സംഘര്‍ഷ ഭരിതമായ സാഹചര്യത്തിന്റെ തീവ്രത കുറയുമെന്നതിന്റെ നേരിയ സൂചനകള്‍ ആയി കണക്കാക്കപ്പെടുന്നുണ്ട്


റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് തിങ്കളാഴ്ച പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ , ഉക്രെയ്നുമായി ബന്ധപ്പെട്ട് പാശ്ചാത്യരാജ്യങ്ങളുമായി ഒരു കരാറിലെത്താന്‍ ''ഇപ്പോഴും അവസരമുണ്ടെന്ന്'' വ്യക്തമാക്കിയിട്ടുണ്ട്


യൂറോപ്യന്‍ തലസ്ഥാനങ്ങളിലും വാഷിംഗ്ടണിലും നേതാക്കളുമായി നടത്തിയ ആശയവിനിമയം റഷ്യയുടെ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ആവശ്യമായ പുരോഗതിക്ക് അവസരമൊരുക്കുമെന്ന് അദ്ദേഹം പുടിനോട് പറഞ്ഞിട്ടുണ്ട്


ഈ വിവരങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ , റഷ്യയുടെ ഇപ്പോഴത്തെ നീക്കം ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനു വേണ്ടി തന്നെയാണുള്ളതെന്ന് ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (10 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (39 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (48 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (54 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (56 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (57 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

Malayali Vartha Recommends