Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യ സന്ദര്‍ശനത്തിന് വേണ്ടി കച്ച കെട്ടി ഇറങ്ങി തിരിച്ച് പാകിസ്ഥാനും അവരുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും... ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തുക എന്നതാണ് ലക്ഷ്യം

16 FEBRUARY 2022 01:01 PM IST
മലയാളി വാര്‍ത്ത

ഒരു റഷ്യ സന്ദര്‍ശനത്തിന് വേണ്ടി കച്ച കെട്ടി ഇറങ്ങി തിരിച്ചിരിക്കുകയാണ് പാകിസ്ഥാനും അവരുടെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും, എങ്ങനെയെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കുക, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തുക എന്നതാണ് ലക്ഷ്യം.


ഇന്ത്യയെ തറ പറ്റിക്കുവാനുള്ള ഈ ശ്രമത്തിന്റെ പത്തിലൊരംശം എങ്കിലും അവര്‍ സ്വന്തം രാജ്യം നന്നാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടേ വേറെ ലെവലില്‍ എത്തിയേനെ എന്ന് പറയാതിരിക്കുവാന്‍ ആകില്ല


എന്നാല്‍ ഇത്രയും നാണം കെട്ട് ഒരു രാജ്യത്തിന്റെ തലവനും വേറെ ഒരു രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടാകില്ല. കാരണം ഇമ്രാന്‍ ഖാന്‍ പോകുന്നത് തന്നെ റഷ്യ ഔദ്യോഗികമായി താല്പര്യം എടുത്ത് അവരെ വിളിക്കാതെയാണ് എന്നാണ് രസകരം. രാജ്യാന്തര തലത്തില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍, ഞങ്ങളെ ഒന്ന് ക്ഷണിക്കാമോ എന്ന് അങ്ങോട്ട് ചോദിച്ചാണ് ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ പെട്ടിയും കിടക്കയും എടുത്ത് മോസ്‌കോവിലേക്ക് പുറപ്പെട്ടിട്ടുള്ളത്.


ദയവ് ചെയ്ത് അങ്ങോട്ടേക്ക് പോകരുത്, നിലവില്‍ തന്നെ അങ്ങേയറ്റം നാണം കേട്ട പാകിസ്ഥാന് ബാക്കിയുള്ള കുറച്ച് അഭിമാനം എങ്കിലും അവിടെ വച്ചേക്കൂ എന്ന മുറവിളി ഉയര്‍ന്നിരിക്കുന്നത് വേറെ എവിടെ നിന്നും അല്ല, പാകിസ്ഥാനില്‍ നിന്നും തന്നെയാണ്


പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍, സന്ദര്‍ശനം അനുയോജ്യമായ സമയത്തല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാകിസ്ഥാന്‍ ജിയോപൊളിറ്റിക്കല്‍ അനലിസ്റ്റ് .


ഈ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം എന്നത് പാകിസ്ഥാനെ റഷ്യ ക്ഷണിച്ചിട്ടേ ഇല്ല എന്നതാണ് , പകരം ക്ഷണം അങ്ങോട്ടേക്ക് ആവശ്യപ്പെടുകയാണ് പാകിസ്ഥാന്‍ ചെയ്തത്, അനലിസ്റ്റും ബലൂചിസ്ഥാന്‍ രാഷ്ട്രീയക്കാരനുമായ ജാന്‍ അചക്സായി പറഞ്ഞു.


അതിനും പുറമെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയ്ക്ക് ഇന്ത്യ നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കാന്‍ , പുടിന്‍ ഇതിനകം പ്രധാനമന്ത്രി മോദിയെ വിളിച്ച അന്തരീക്ഷത്തില്‍ എന്തിനാണ് അങ്ങോട്ടേക്ക് ഇത്ര കഷ്ടപ്പെട്ട് പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട് .


ഒരു പക്ഷെ റഷ്യയും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന ശത്രുത മുതലെടുത്ത് അതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ആയിരിക്കും പാകിസ്ഥാന്‍ ശ്രമിക്കുന്നത്


എന്നാല്‍, റഷ്യ പാക്കിസ്ഥാന്റെ പിന്തുണ തേടുകയോ മോസ്‌കോയിലേക്ക് പോകുന്നതില്‍ നിന്ന് അമേരിക്ക പാക്കിസ്ഥാനെ തടയുകയോ ചെയ്തിട്ടില്ലെന്ന് അചക്സായി അഭിപ്രായപ്പെട്ടു.


''നമ്മള്‍ റഷ്യയില്‍ നിന്ന് വെറുംകൈയോടെ മടങ്ങിവരും, കൂടുതല്‍ ദുര്‍ബലമായ അവസ്ഥയില്‍ നിന്ന് ഐ എം എഫ് , എഫ് എ ടി എഫ് മുതലായ ഫോറങ്ങളില്‍ നിന്ന് സാമ്പത്തിക ഇളവുകള്‍ക്കായി യാചിക്കുമെന്ന് ഒരുപക്ഷെ അവര്‍ക്ക് അറിയാമായിരിക്കും. ഇത് പാകിസ്ഥാന്റെ അപ്രസക്തതയാണോ അതോ അമേരിക്ക നടത്തിയ കൃത്യമായ നിരീക്ഷണം ആണോ ? അദ്ദേഹം ചോദിച്ചു


ഇസ്ലാമാബാദിന്റെ പിന്തുണയ്ക്കായി മോസ്‌കോ ഇന്ത്യയെ നഷ്ടപ്പെടുത്തുന്നത് ഒരു ഓപ്ഷനല്ലാത്തതിനാല്‍ റഷ്യ പാക്കിസ്ഥാന് ഒന്നും നല്‍കാന്‍ പോകുന്നില്ലെന്ന് അചക്സായി പറയുന്നു. ''പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്നത് സഹായത്തിനും വായ്പകള്‍ക്കുമുള്ള പതിവ് അഭ്യര്‍ത്ഥനകളുടെ വിലയിലാണ് എന്ന് റഷ്യക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പരിഹസിച്ചു


ഇന്ത്യയുടെ അടുത്ത സുഹൃത് രാജ്യങ്ങളിലൊന്നാണ് റഷ്യ. സൈനിക സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുടെയും റഷ്യയുടെയും സഹകരണവും സംയുക്ത സംരംഭങ്ങളും അനവധിയാണ്. ഒരേ സമയം അമേരിക്കയുമായും റഷ്യയുമായും ഒരേ രീതിയില്‍ നല്ല ബന്ധം നില നിര്‍ത്തുന്ന അപൂര്‍വ്വം രാഷ്ട്രങ്ങളില്‍ ഒന്നാണ് ഭാരതം.


ഇതില്‍ എങ്ങനെയെങ്കിലും ഒരു ഭിന്നതയുണ്ടാക്കാന്‍ ആഞ്ഞു പരിശ്രമിക്കുകയാണ് പാകിസ്ഥാന്‍. അമേരിക്ക എന്തായാലും നയാ പൈസയുടെ വില പാകിസ്ഥാന് കൊടുക്കുന്നില്ല. എന്നാല്‍ പിന്നെ റഷ്യയുടെ എങ്കിലും അടുത്ത് പോകാം എന്ന് വിചാരിക്കുമ്പോള്‍ അതും ഒക്കുന്നില്ല.


ഈ കഴിഞ്ഞ ശീതകാല ഒളിംപിക്‌സിനിടയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും റഷ്യയുടെ വ്‌ലാദിമിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ വലിയ രീതിയില്‍ പ്രചാരണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ വിന്റര്‍ ഒളിംപിക്‌സിനിടെ ആരെയും കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം തുറന്നു പറഞ്ഞത് പാകിസ്ഥാന്റെ മുഖമടച്ചുള്ള അടിയായിരുന്നു



ഈ നാണക്കേടിന് ശേഷമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയിലേക്ക് തിരിക്കുവാന്‍ പോവുകയാണ്.


ഇമ്രാന്‍ ഖാന്‍ ഈ മാസം റഷ്യ സന്ദര്‍ശിക്കുന്നത് 23 വര്‍ഷത്തിനിടെ ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യന്‍ യാത്രയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.1999 മാര്‍ച്ചില്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു റഷ്യ സന്ദര്‍ശിച്ച അവസാനത്തെ പ്രധാനമന്ത്രി


ഈ സന്ദര്‍ശന വേളയില്‍ ഇമ്രാന്‍ ഖാനെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉന്നതതല പ്രതിനിധി സംഘവും അനുഗമിക്കും എന്ന് പ്രതീക്ഷിക്കപെടുന്നുണ്ട് .


ഒരുരാജ്യം എത്ര തന്നെ അപ്രസക്തമാണെങ്കിലും , ആ രാജ്യത്തിന്റെ പ്രധാനമന്ത്രി വേറൊരു രാജ്യം സന്ദര്‍ശിക്കുന്നതിന് ഒരു തെറ്റുമില്ല. എന്നാല്‍ ഇവിടെ ഇമ്രാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിക്കുന്നത്, ഇമ്രാന്‍ ഖാന് മാത്രമല്ല പാകിസ്താന് തന്നെ അപമാനമാണ്, പ്രേത്യേകിച്ചും റഷ്യ ഇമ്രാന്‍ ഖാന് ഒരു തരത്തിലുള്ള വിലയും നല്‍കാത്ത സാഹചര്യത്തില്‍.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (10 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (39 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (48 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (54 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (56 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (57 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

Malayali Vartha Recommends