Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഓസ്ട്രേലിയക്കെതിരെ ലേസര്‍ ആക്രണം... ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന

22 FEBRUARY 2022 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന.

ഉക്രൈന്‍ വിഷയത്തില്‍ ലോകത്തിന്റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ല അതിന്റെ ഇടയില്‍ അടുത്ത ഒരു യുദ്ധത്തിന് കോപ്പു കൂട്ടുകയാണ് ചൈന.



സൗത്ത് ചൈനാ കടലിടുക്കില്‍ പര്യടനം നടത്തുകയായിരുന്നു ഓസ്ട്രേലിയന്‍ കപ്പലിന് നേരെ മാരകമായ ലേസര്‍ പ്രയോഗിച്ചിരിക്കുകയാണ് ചൈന എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പൂര്‍ണ്ണമായ ഒരു മിലിട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.


എന്നാല്‍ ഓസ്ട്രേലിയന്‍ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടും ഓസ്‌ട്രേലിയ അസത്യ പ്രചാരണം ആണ് നടത്തുന്നതെന്നും ആരോപിച്ച് ചൈനയും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ചൈനയുടെ പ്രതികരണത്തില്‍ ലേസര്‍ പ്രയോഗിച്ച കാര്യം നിഷേധിക്കുന്ന തരത്തില്‍ അല്ലാതെ, ഓസ്‌ട്രേലിയ ചൈനയുടെ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിന്റെ പ്രതികരണം മാത്രമാണ് നടന്നത് എന്ന വാദമാണ് ഉയരുന്നത്.



ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തിയത് അനുസരിച്ച് വ്യാഴാഴ്ചയാണ് സംഭവം നടന്നത് . ജ8അ പോസിഡോണ്‍ വിമാനം ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയിലൂടെ പറക്കുന്നതിനിടയില്‍ ആണ് , വിമാനത്തെ പ്രകാശിപ്പിച്ചു കൊണ്ട് ലേസര്‍ കിരണങ്ങള്‍ അവരുടെ മേല്‍ പതിച്ചത്.


പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ കപ്പലില്‍ നിന്നാണ് ലേസര്‍ വന്നതെന്ന് എന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.


ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയതനുസരിച്ച് ടോറസ് കടലിടുക്കിലൂടെ കടന്നുപോയ മറ്റൊരു ചൈനീസ് കപ്പലിനെ അനുഗമിക്കുകയായിരുന്നു ചൈനീസ് നാവിക സേന . രണ്ട് കപ്പലുകളും അപ്പോള്‍ ഓസ്ട്രേലിയയുടെ കിഴക്ക് കോറല്‍ കടലിലായിരുന്നു


ഓസ്ട്രേലിയന്‍ വാദം ശരിയാണെങ്കില്‍, യുദ്ധ സമാനമായ സാഹചര്യം തന്നെയാണ്, അല്ലെങ്കില്‍ അത്തരത്തിലൊരു സാഹചര്യത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രകോപനം തന്നെയാണ് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്


''ചൈനീസ് കപ്പല്‍ ഓസ്ട്രേലിയന്‍ വിമാനത്തിനെതിരെ ലേസര്‍ ഉപയോഗിച്ചത് ഗുരുതരമായ സുരക്ഷാ സംഭവമാണ്,'' പ്രതിരോധ വകുപ്പ് വ്യക്തമാക്കി


ഫെബ്രുവരി 17 ന് നടന്ന, അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവും ആയ ഈ സംഭവത്തെ തുടര്‍ന്ന് ഇത് വരെ ആയും ചൈനയില്‍ നിന്ന് തന്റെ സര്‍ക്കാരിന് ഒരു തരത്തിലുള്ള വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് മോറിസണ്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.


ലേസറുകള്‍ ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ് സൃഷ്ടിക്കുന്നത് , കാരണം ഇത്തരത്തിലുള്ള ലേസര്‍ കിരണങ്ങള്‍ വിമാനത്തിന് നേരെ പതിക്കുമ്പോള്‍ പൈലറ്റുമാര്‍ക്ക് പരിക്കേല്‍ക്കുകയോ താല്‍ക്കാലികമായി അന്ധരാക്കുകയോ ചെയ്യാം, പ്രത്യേകിച്ചും അവര്‍ പറന്നുയരുമ്പോഴും ലാന്‍ഡിംഗ് ചെയ്യുമ്പോഴും ഇത് വലിയ സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാം


രണ്ട് വര്‍ഷം മുമ്പ് അമേരിക്കയും സമാനമായ രീതിയില്‍ ചൈനീസ് നാവികസേനയെ കുറ്റപ്പെടുത്തിയിരുന്നു. പസഫിക്കിന് മുകളിലൂടെ പോസിഡോണ്‍ വിമാനങ്ങള്‍ പറക്കുമ്പോള്‍ ലേസര്‍ ഉപയോഗിച്ചതിന് ആയിരിന്നു അത് . ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് വിമാനം തങ്ങളുടെ യുദ്ധക്കപ്പലിന് മുകളില്‍ താഴ്ന്ന ഉയരത്തില്‍ വട്ടമിട്ടു പറക്കുകയായിരിന്നുവെന്നും അതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത് എന്നും പറഞ്ഞ് ചൈന ഇത് നിഷേധിച്ചിരുന്നു .



2018-ല്‍, ജിബൂട്ടിയിലെ സൈനിക താവളത്തിന് സമീപം ഉയര്‍ന്ന ഗ്രേഡ് ലേസര്‍ ഉപയോഗിച്ചത് വിമാനത്തിന് നേരെ പ്രയോഗിക്കുകയും രണ്ട് അമേരിക്കന്‍ പൈലറ്റുമാര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തതിന് അമേരിക്ക ചൈനീസ് സര്‍ക്കാരിന് ഔപചാരിക പരാതി തന്നെ നല്കുകയുണ്ടായിരുന്നു


അതെ സമയം ഓസ്ട്രേലിയന്‍ സൈനിക വിമാനത്തിന് നേരെ ലേസര്‍ പ്രയോഗിച്ച ചൈനീസ് നാവിക കപ്പല്‍ ഓസ്ട്രേലിയയുടെ തീരത്തു നിന്നും കാണാവുന്ന അത്രയും അടുത്തായിരുന്നുവെന്നും അതിനാല്‍ ഈ സംഭവ വികാസത്തിന് മേല്‍ ഒരു സമ്പൂര്‍ണ്ണ അന്വേഷണം തന്നെ ചൈന നടത്തണം എന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കുകയുണ്ടായി


ചൈനീസ് നാവികസേനയുടെ കപ്പല്‍ ഓസ്ട്രേലിയയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളില്‍ ആയിരുന്നുവെന്നും സംഭവസമയത്ത് ഒരു ചൈനീസ് ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറും, കരയിലും കടലിലും സഞ്ചരിക്കാവുന്ന ചരക്കു കപ്പലും കൂടി ന്യൂ ഗിനിയയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള അറഫുറ കടലിലൂടെ കിഴക്കോട്ട് യാത്ര ചെയ്യുകയായിരുന്നു എന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തുകയുണ്ടായി .


ചൈന ഏതാണ്ട് പൂര്‍ണ്ണമായും അവകാശ വാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ് ഈ ലേസര്‍ പ്രയോഗവും സൂചിപ്പിക്കുന്നത്.


അതെ സമയം ഓസ്ട്രേലിയന്‍ വാദത്തെ പൂര്‍ണ്ണമായും നിഷേധിച്ചു കൊണ്ടാണ് ചൈന രംഗത്ത് വന്നത്


ചൈനീസ് നാവികസേനയുടെ കപ്പലില്‍ നിന്നുള്ള ലേസര്‍ ഓസ്ട്രേലിയന്‍ സൈനിക വിമാനത്തിന് നേരെ പതിച്ചെന്ന ഓസ്ട്രേലിയയുടെ പരാതി വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആണ് ചൈനയുടെ നിലപാട് .


മാത്രമല്ല ഇത്തരം വിവരങ്ങള്‍ ദുരുദ്ദേശ്യപരമായി പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയ അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.


ചൈനീസ് കപ്പല്‍ അതിന്റെ യാത്ര നടത്തിയത് പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങളും അന്തര്‍ദ്ദേശീയ സമ്പ്രദായങ്ങളും പാലിച്ചു കൊണ്ടാണ് ,അത് പൂര്‍ണ്ണമായും നിയമപരവുമാണ്,' ബെയ്ജിംഗില്‍ ഒരു സാധാരണ ബ്രീഫിംഗില്‍ വാങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


'പ്രസക്തമായ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ചൈനീസ് കപ്പലുകളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ മാനിക്കണമെന്നും ചൈനയുമായി ബന്ധപ്പെട്ട് ദുരുദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഞങ്ങള്‍ ഓസ്ട്രേലിയന്‍ ഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു വാങ് വെബിന്‍ പ്രതികരിച്ചു


മിസ്റ്റര്‍ വാംഗിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്നോടിയായി, ചൈനീസ് സൈനിക വിദഗ്ധന്‍ സോംഗ് സോങ്പിംഗിനെ സര്‍ക്കാര്‍ നടത്തുന്ന ദേശീയ ടാബ്ലോയിഡായ ഗ്ലോബല്‍ ടൈംസ് അഭിമുഖം നടത്തി.


അദ്ദേഹം അവരോട് പറഞ്ഞു: 'ചൈനീസ് കപ്പലുകള്‍ക്ക് സമീപം തങ്ങളുടെ വിമാനം എത്ര അടുത്താണ് പറന്നതെന്ന് പൊതുജനങ്ങളോട് പറയാന്‍ ഓസ്ട്രേലിയ തയ്യാറാവുന്നില്ല , അതിനാല്‍ തന്നെ പ്രതിരോധ പ്രതിരോധത്തിന്റെ ഭാഗമായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചൈനീസ് കപ്പലുകള്‍ നിര്‍ബന്ധിതരായോ എന്ന് ആളുകള്‍ക്ക് അറിയാന്‍ കഴിയുന്നില്ല അദ്ദേഹം കൂട്ടി ചേര്‍ത്തു


എന്നാല്‍ ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ അനലിസ്റ്റായ ഡോ. മാല്‍ക്കം ഡേവിസ്, വാര്‍ത്താ മാധ്യമമായ എബിസിയോട് ഇപ്രകാരമാണ് പറഞ്ഞത് , 'നമ്മുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലെക്ക് അതിക്രമിച്ചു കയറി കൊണ്ട് ഇപ്പോള്‍ നടന്നിരുന്ന ചൈനയുടെ പെരുമാറ്റം തീര്‍ത്തും ശത്രുതാപരമായ പ്രവര്‍ത്തനമാണ്', ഇത് 'തികച്ചും അസ്വീകാര്യമാണ്'.


'ഞങ്ങള്‍ സൈനിക ശക്തിയോടെ പ്രതികരിക്കാന്‍ പോകുമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളും നയതന്ത്ര പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് ചൈനയെ ബോധ്യപ്പെടുത്തുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുകയെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു


എന്തായാലും ഓസ്ട്രേലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ചൈന ലേസര്‍ പ്രയോഗിച്ചു എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഓസ്ട്രേലിയയുടെ സ്‌പെഷ്യല്‍ ഇക്കോണോമിക് സോണ്‍ എന്ന് അവര്‍ കരുത്തുന്നിടത്തേക്ക് അതിക്രമിച്ചു കയറുവാനും ഓസ്ട്രേലിയന്‍ കപ്പലിന് നേരെ ലേസര്‍ പ്രയോഗിക്കുവാനും ചൈന ധൈര്യം കാണിച്ചുവെന്നും ശ്രദ്ധേയമാണ്. മാത്രമല്ല ആ സമുദ്ര ഭാഗം ചൈനയുടേതാണെന്നതില്‍ ചൈന ഉറച്ചു നില്‍ക്കുന്നുവെന്നും ഞെട്ടിപ്പിക്കുന്നതാണ്. കാര്യങ്ങള്‍ ഗൗരവമായി തന്നെ കാണുവാന്‍ ഓസ്ട്രേലിയയും തീരുമാനിച്ച സ്ഥിതിക്ക് ഇനി എന്താകുമെന്ന് കണ്ടറിയുക തന്നെ വേണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (9 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (20 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (32 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (34 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (35 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (40 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (44 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (52 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends