യുക്രെയിൻ - റഷ്യ സംഘർഷം; അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് ശതകോടീശ്വരന്മാര്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തിയാതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്

റഷ്യക്കെതിരേ ഉപരോധം ശക്തമാക്കി ബ്രിട്ടന്. അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് ശതകോടീശ്വരന്മാര്‍ക്കുമെതിരേ ആദ്യപടിയായി ബ്രിട്ടന് ഉപരോധം ഏര്‍പ്പെടുത്തി. യുക്രെയ്നിലെ റഷ്യന്‍ നടപടികള്‍ക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. യുകെയും തങ്ങളുടെ സഖ്യകക്ഷികളും ഉപരോധം പ്രാബല്യത്തില്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്സന് വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുക്രെയ്നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനാല്‍ അവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. രാജ്യാന്തര നിയമമാണ് റഷ്യ ലംഘിച്ചതെന്നും സാജിദ് ജാവിദ് പറഞ്ഞു.
റഷ്യയുടെ പിന്തുണയോടെ യുക്രെയ്നുമായി പോരടിക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയാണെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡോണ്‍ബാസ് മേഖലയിലെ വിമത പ്രദേശങ്ങളില്‍ അമേരിക്കയും ഉപരോധം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha






















