ജനനേന്ദ്രിയത്തിന് വലുപ്പം കുറവ്! വലിപ്പം കൂട്ടാൻ വേണ്ടി യുവവാവ് ചെയ്തത് എന്താണെന്നറിയുമോ??ഓൺലൈനിൽ കണ്ട ഡോക്ടറിനടുത്തു പോയി കൊഴുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി; അവസാനം ഉള്ളതും പോയിക്കിട്ടി, ഡോക്ടര്‍ക്കെതിരെ പരാതി നൽകി യുവാവ്

ജനനേന്ദ്രയത്തിന് വലുപ്പം കൂട്ടാൻ വേണ്ടി യുവവാവ് ചെയ്തത് എന്താണെന്നറിയുമോ?? അവസാനം കിട്ടിയതോ ഒരു മുട്ടൻ പണി. ജനനേന്ദ്രയതിന് വലിപ്പം കുറവാണെന്ന് തോന്നിയ യുവാവ് ശാസ്ത്രക്രിയക്കൊരുങ്ങി ഓപ്പറേഷന് ശേഷം 20കാരന്റെ ലിംഗ വലുപ്പം പഴയതിലും അഞ്ചിലൊന്നായി ചുരുങ്ങുകയായിരുന്നു.
ഇതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ഇയാള്‍ കേസും കൊടുത്തു. ഹോങ്കോങ്ങ് പൗരനായ യുവന്‍ എന്ന യുവാവിനാണ് അബദ്ധം പറ്റിയത്. 20 വയസ്സുകാരനായ യുവന് തന്റെ ലൈംഗികാവയവത്തിന്റെ വലുപ്പത്തില്‍ അതൃപ്തിയുണ്ടാക്കുകയായിരുന്നു.
ജനനേന്ദ്രിയത്തിന് വലുപ്പം കൂട്ടുന്നതിനായി ലിംഗത്തിലെ കൊഴുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് ഈ മേഖലയില്‍ വിദഗ്‌ദ്ധന്‍ എന്ന് അറിയപ്പെട്ട ഒരു ഡോക്ടറെ ഓണ്‍ലൈനിലായിരുന്നു കണ്ടെത്തിയത്. 2018 ഡിസംബര്‍ 11 ന്, യുവന്‍ തായ്‌പേയിലെ ഒരു മെഡിക്കല്‍ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഇതിനായി പോയി.
അവിടെ ഡോക്ടര്‍ അദ്ദേഹത്തിന് ലിംഗം വലുതാക്കാനുള്ള ശസ്ത്രക്രിയ നടത്തി. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് എടുത്ത് ലിംഗത്തിന് നീളവും കട്ടിയുള്ളതുമാക്കി മാറ്റുന്നതും സസ്പെന്‍സറി ലിഗമെന്റുകളുടെ നീളം കൂട്ടുന്നതും പരിച്ഛേദനയും ഈ സര്‍ജറിയില്‍ ഉൾപ്പെടുകയായിരുന്നു.
ഇതെല്ലാം നടത്തി ശസ്ത്രക്രിയയ്ക്ക് ശേഷം യുവനെ വീട്ടിലേക്ക് അയച്ചു. ശസ്ത്രക്രിയക്ക് ശേഷം ലിംഗത്തില്‍ വീക്കവും വേദനയും മറ്റു സങ്കീര്‍ണതകളും ഉണ്ടായിരുന്നു, എങ്കിലും ഇതിനു വേദന സംഹാരികള്‍ മാത്രമായിരുന്നു നല്‍കിയത്. വേദന അസഹ്യമായതോടെ ഇയാള്‍ മറ്റൊരു ആശുപത്രിയെ സമീപിച്ചു. ഇവിടെ നിന്ന് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ ആണ് ഉണ്ടായത്. ലിംഗത്തില്‍ നെക്രോസിസും ഗ്യാങ്ഗ്രീനും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
യുവാവിന്റെ ലൈംഗികാവയവത്തിന്റെ നീളം നേരത്തെയുണ്ടായിരുന്ന യഥാര്‍ത്ഥ വലുപ്പത്തിന്റെ അഞ്ചിലൊന്നായി ചുരുങ്ങി. കൂടാതെ, അദ്ദേഹത്തിന്റെ മൂത്രനാളിക്കും സ്ഥാനഭ്രംശം സംഭവിച്ചു. ഇത് മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കി എന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ യുവന്‍ സര്‍ജറി ചെയ്ത ഡോക്ടര്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ ഡോക്ടര്‍ ഇത് നിഷേധിച്ചു. പിന്നീട് യുവന്‍ കേസ് പിന്‍വലിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















