യുക്രെയ്നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടര്‍ന്ന് റഷ്യ.... കീവില്‍ വീണ്ടും സ്ഫോടനങ്ങള്‍.... ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യയുടെ മിസൈല്‍ ആക്രമണം

യുക്രെയ്നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടര്‍ന്ന് റഷ്യ. കീവില്‍ വീണ്ടും സ്ഫോടനങ്ങള്‍ നടന്നു. ഇന്ന് ആറ് സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈല്‍ ആക്രമണം നടത്തുന്നുണ്ട്.
ഒരു ലക്ഷത്തിലേറെ പേര്‍ കീവ് വിട്ടെന്നാണ് സൂചന. മലയാളികള്‍ ഉള്‍പ്പടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്. അതേസമയം, ഇന്ത്യയുടെ നിലപാടില്‍ കടുത്ത നിരാശയാണെന്ന് യുക്രെയ്ന്‍ പ്രതികരിച്ചു.
യുക്രെയ്ന്‍ പ്രതിസന്ധിയില്‍ രാജ്യതാത്പര്യം സംരക്ഷിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഒരു രാജ്യവും ധാര്‍മികത ഉപദേശിക്കേണ്ടതില്ലെന്നും റഷ്യയുമായി സൈനിക കരാറുകളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യന്‍ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉള്‍പ്പെടെ ഇതുവരെ 137 പേര്‍ മരിച്ചെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha





















