യുക്രെയിൻ വിഷയത്തിൽ റഷ്യ എന്ന ചിരകാല സുഹൃത്തിനെ നഷ്ടപ്പെടുത്തി കയ്യടി നേടേണ്ട കാര്യം ഇന്ത്യയ്ക്കുണ്ടോ? റഷ്യ ഇന്ത്യയെ എത്ര സഹായിച്ചിട്ടുണ്ടോ അത്രതന്നെ യുക്രയിൻ ഇന്ത്യയെ ഉപദ്രവിച്ചിട്ടുമുണ്ട്...ഇന്ത്യയെ ചതിച്ച് പാകിസ്ഥാന് വാരിക്കോരി നൽകുകയായിരുന്നു യുക്രെയിൻ..

അമേരിക്കയുമായി സൗഹൃദത്തിലാണെങ്കിലും യുക്രൈന്‍ വിഷയത്തില്‍ യുഎസിന് അനുകൂല സമീപനമല്ല ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. റഷ്യയുമായി ഇന്ത്യയ്ക്ക് സൈനിക കരാറുകള്‍ ഉള്‍പ്പെടെ മികച്ച ബന്ധമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി മികച്ച സഹകരണത്തിലുമാണ്. പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ നിര്‍ണായക ഘടകമാകുമെന്ന വിലയിരുത്തലില്‍ എത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണെന്നാണ് നയതന്ത്ര വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
റഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാലത്തെ ബന്ധം മനസ്സിലാക്കിയാണ് യുക്രൈന്‍ സ്ഥാനപതി കഴിഞ്ഞ ദിവസം ഇന്ത്യ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. റഷ്യ എന്ന ചിരകാല സുഹൃത്തിനെ യുക്രെയിൻ വിഷയത്തിൽ നഷ്ടപ്പെടുത്താൻ ഇന്ത്യ ഒരുക്കമല്ല.ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം റഷ്യ ഇന്ത്യയെ എത്ര സഹായിച്ചിട്ടുണ്ടോ അതുപോലെ യുക്രയിൻ ഇന്ത്യയെ ഉപദ്രവിച്ചിട്ടുമുണ്ട്.
1998ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 'ഓപ്പറേഷൻ ശക്തി' എന്ന പേരിൽ ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഇന്ത്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നിലപാടുകൾ സ്വീകരിക്കാൻ ഓടി നടന്നത് യുക്രെയിനായിരുന്നു. ആണവ പരീക്ഷണം നടത്തി ലോകത്തെ ഇന്ത്യ അമ്പരപ്പിച്ചതിന് പിന്നാലെ യുക്രെയിനും മറ്റ് 25 രാജ്യങ്ങളും ആണവ പരീക്ഷണങ്ങളെ അപലപിച്ച് യുഎന്നിൽ പ്രമേയം കൊണ്ടു വന്നു. ഈ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം കൂടിയാണ് യുക്രെയിൻ.
യുഎൻ സുരക്ഷാ കൗൺസിൽ 1172ാം പ്രമേയം ഇന്ത്യയ്‌ക്കെതിരെ പാസാക്കി. ഇന്ത്യ കൂടുതൽ ആണവപരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുകയും ആണവപരീക്ഷണ നിരോധന കരാറിൽ ഒപ്പു വയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് പുറമേ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ഗവേഷണ പ്രവർത്തനങ്ങൾ നിർത്താനും ഇന്ത്യയോട് ആവശ്യപ്പെട്ടു.
എന്നാൽ ഉപരോധത്തെ അവസരമാക്കി മാറ്റുകയായിരുന്നു ഇന്ത്യ. പ്രതിരോധ മേഖലയിലടക്കം ഇറക്കുമതി ചെയ്തിരുന്ന പല വസ്തുക്കളും സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ രാജ്യത്തിന്റെ വികസന കുതിപ്പിന് കാലതാമസമുണ്ടാക്കാൻ പോന്നതായിരുന്നു യുക്രെയിനടക്കമുള്ള രാജ്യങ്ങൾ മുൻകൈ എടുത്ത് കൊണ്ടുവന്ന പ്രമേയം. ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി വന്ന യുക്രെയിൻ പാകിസ്ഥാനുമായി മികച്ച ബന്ധവും നിലനിർത്തിയിരുന്നു. പാകിസ്ഥാനുമായുള്ള ഉക്രെയ്നിന്റെ ബന്ധം ഏതാണ്ട് പൂർണ്ണമായും ആയുധങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യ റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുമ്പോൾ പാകിസ്ഥാൻ യുക്രെയിനെയായിരുന്നു ആശ്രയിച്ചത്. യുദ്ധ ടാങ്കുകളടക്കമുള്ള ആയുധങ്ങളാണ് പാകിസ്ഥാൻ വാങ്ങിയിരുന്നത്. എന്നാൽ ചൈനയുമായി പാകിസ്ഥാനുള്ള ബന്ധം ഊഷ്മളമായതോടെ ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ വ്യാപാരം കുറഞ്ഞിട്ടുണ്ട്. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ യുക്രെയിൻ പാകിസ്ഥാന് ഏകദേശം 1.6 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകിയിട്ടുണ്ട്. ഉക്രെയ്നിന്റെ എക്കാലത്തെയും വലിയ ഉപഭോക്താക്കളിൽ ഒരാളായി പാകിസ്ഥാനെ കണക്കാക്കാം.
അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്ഥിരമായ സുഹൃത്തുക്കളോ സ്ഥിരമായ ശത്രുക്കളോ ഇല്ല പകരം അവിടെ സ്ഥിരമായ താൽപര്യങ്ങൾ മാത്രമാണുള്ളത്. എന്നാൽ റഷ്യയെ പിണക്കി യുക്രെയിൻ വിഷയത്തിൽ ഇടപെട്ട് കൈയടി നേടേണ്ട ആവശ്യം ഇപ്പോൾ മോദി സർക്കാരിനില്ലെന്നതാണ് വസ്തുത. യു എന്നിലടക്കം ഈ വിഷയത്തിൽ ഇന്ത്യ വ്യക്തമാക്കിയത് ആദ്യ പരിഗണന യുക്രെയിനിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണെന്ന്. യുദ്ധക്കളത്തിൽ നിന്നും രക്ഷാപ്രവർത്തനം നടത്താനുള്ള വിദ്യ ഇന്ത്യയ്ക്ക് അറിയാമെന്നത് ലോകരാജ്യങ്ങൾ വരെ അംഗീകരിച്ച കാര്യമാണ്.
റഷ്യയുമായി സഹകരണത്തില്‍ തുടരുമ്പോള്‍ അമേരിക്കയുമായും മറ്റ് നാറ്റോ സഖ്യ രാഷ്ട്രങ്ങളുമായും ഇന്ത്യ നല്ല നയതന്ത്ര ബന്ധം സൂക്ഷിക്കുന്നുണ്ട്. ഒരു ചേരിയിലേക്ക് മാത്രം പക്ഷം ചേര്‍ന്നാല്‍ ഇത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് ഇന്ത്യ വിലയിരുത്തുന്നു. യുദ്ധം പരിഹാരമല്ലെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് ഇന്ത്യ അന്താരാഷ്ട്രവേദികളില്‍ ആവര്‍ത്തിക്കുന്നത്. ആരേയും വിമര്‍ശിക്കാന്‍ ഇന്ത്യ ഇതുവരെ മുതിര്‍ന്നിട്ടില്ല. അതേസമയം, ഇന്ത്യയുടെ നയതന്ത്ര നിലപാടുകളില്‍ മറ്റു രാഷ്ട്രങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















